മലയോര മേഖലയിലെ പ്രസിദ്ധമായ ചീമേനി പള്ളിപാറ മഖാം ഉറൂസ് ആരംഭിച്ചു
മലയോര മേഖലയിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മഖാം , അത്തൂട്ടി ജമാഅത്ത് കമ്മറ്റിയുടെ സംരക്ഷണത്തിലാണ് ഈ മഖാം സ്ഥിതി ചെയ്യുന്നത്.
വിവിവിധ ദേശങ്ങളിൽ നിന്നും ജാതിമത ഭേദമന്യേ നിരവധി ആൾക്കാരാണ് പ്രകൃതി രമണീയമായ ഈ പ്രദേശത്ത് സിയാറത്തിന് എത്തുന്നത്.
ഉറൂസിന് തുടക്കം കുറിച്ച് കൊണ്ട് അത്തൂട്ടി ജമാഅത്ത് രക്ഷാധികാരി ടി.എം.മഹമൂദ് ഹാജി പതാക ഉയർത്തി.
മഗ്രിബ് നിസ്കാര ശേഷം സാലിഹ് മദനി വയനാട് നേതൃത്വം നൽകുന്ന ഇലൽ ഹബീബ് ബുർദ മജ്‍ലിസ് നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം എം.രാജഗോപാലൻ .എം.എൽ.എ.ഉദ്ഘാടനം ചെയ്തു. മഖാം പ്രസിഡന്റ് മുഹമ്മദ് കൂളിയാട് അധ്യക്ഷനായി. അത്തൂട്ടി ഖത്തീബ് അബ്ദുൽ ബാഖവി പ്രാർത്ഥന നിർവ്വഹിച്ചു.
സിറാജുദ്ദീൻ ദാരിമി കക്കാട് മുഖ്യ പ്രഭാഷണം നടത്തി.
മഖാം ജനറൽ സെക്രട്ടറി എൻ.എം.അബ്ദുൽ റഊഫ് ഹാജി, പെരുമ്പട്ട റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ മജീദ് ഉസ്താദ്, സംയുക്ത ജമാഅത്ത് സെക്രട്ടറി ജാതിയിൽ ഹസൈനാർ, എസ്.എം.എഫ്.ജില്ല വൈസ് പ്രസിഡന്റ് പി.കെ.അബ്ദുൽ ഖാദർ ,
അത്തൂട്ടി ജമാഅത്ത് ജനറൽ സെക്രട്ടറി എൻ.എം.മുത്തലിബ് ,
സെക്രട്ടറി ടി.അഷ്‌റഫ് ,എസ്.കെ.എസ്.എസ്.എഫ്.ജില്ല ട്രഷറർ യൂനുസ് ഫൈസി കാക്കടവ് , പെരുമ്പട്ട റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡന്റ് ഉമർ മൗലവി മൗകോട് സംസാരിച്ചു. മേഖലയിലെ മഹല്ലുകളിലെ ഇമാമുമാർ സംബന്ധിച്ചു.
ഇന്ന് രാവിലെ പത്ത് മണിക്ക് പള്ളിപാറ മഖാം ഖാദിം സമീർ മൗലവി മദീന നേതൃത്വം നൽകുന്ന മൗലീദ് പാരായണം നടക്കും,
മഖാം രക്ഷാധികാരി കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി ഉദ്‌ബോധന പ്രഭാഷണം നടത്തും.
മഖാം രക്ഷാധികാരി സയ്യിദ് അൽ മഷ്ഹൂർ ഉമർകോയ തങ്ങൾ പഴയങ്ങാടി കൂട്ട് പ്രാർത്ഥനക്ക് നേതൃത്വം നൽകും, അന്നദാനത്തോട് കൂടി പരിപാടികൾ സമാപിക്കും, സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
പടം. ചീമേനി പള്ളിപാറ മഖാം ഉറൂസിന് തുടക്കം കുറിച്ച് കൊണ്ട് അത്തൂട്ടി ജമാഅത്ത് പ്രസിഡന്റ് ടി.എം.മഹമൂദ് ഹാജി പതാക ഉയർത്തുന്നു.
No comments