കേരള പ്രദേശ് മഹിളാ കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർമാരെ പ്രഖ്യാപിച്ചു കാസറഗോഡ് ജില്ലാ സോഷ്യൽ മീഡിയ കോർഡിനേറ്ററായി മാലോം വള്ളിക്കടവ് സ്വദേശി ലിബി ജോമോനെ നിയമിച്ചു
കാസറഗോഡ് :സോഷ്യൽ മീഡിയയിൽ ശക്തമായ ഇടപെൽ നടത്തി കോൺഗ്രസും മഹിളാ കോൺഗ്രസും ചെയ്യുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള പ്രദേശ് മഹിളാ കോൺഗ്രസ് സോഷ്യൽ മീഡിയ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. സംസ്ഥാന കോർഡിനേറ്ററായി ജയലക്ഷ്മി ദത്തനെയും പതിനാലു ജില്ലകളിലും ജില്ലാ കോർഡിനേറ്റർ മാരെയുംമഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ അൽക്ക ലാംബ പ്രഖ്യാപിച്ചു.കാസറഗോഡ് ജില്ലാ സോഷ്യൽ മീഡിയ കോർഡിനേറ്ററായി മാലോം വള്ളിക്കടവ് സ്വദേശി ലിബി ജോമോനെ നിയമിച്ചു.
No comments