Breaking News

വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനായി ചിറ്റാരിക്കാൽ ബി ആർ സിയുടെ കീഴിൽ കരിന്തളത്ത് ത്രിദിന ശില്പശാലയ്ക്ക് തുടക്കം


കരിന്തളം: "IDEA - 23 " വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും ഉള്ളിലുള്ള സംരംഭകശേഷി തിരിച്ചറിഞ്ഞ് പിന്തുണ നൽകുന്നതിനും വേണ്ടി ചിറ്റാരിക്കാൽ ബി ആർ സി യുടെ കീഴിൽ കിനാനൂർ കരിന്തളം സിഡിഎസ് ഹാളിൽ വച്ച് ത്രിദിന ശില്പശാലയ്ക്ക് തുടക്കമായി. ബിആർസി പരിധിയിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുത്ത 40 കുട്ടികൾക്കാണ് മൂന്നു ദിവസങ്ങളായി പരിശീലനം നൽകുന്നത്. ശില്പശാല കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി പി ശാന്ത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ പി വി ഉണ്ണി രാജൻ സ്വാഗതം ആശംസിച്ചു. സംരംഭകത്വ മേഖലയിലെ വിദഗ്ധരുമായുള്ള   സംവേദനാത്മക ക്ലാസ് പരിചയപ്പെടൽ , വിവിധ പദ്ധതികൾ തയ്യാറാക്കൽ തുടങ്ങിയവ ശിൽപ്പശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

No comments