ഇരിയ അയ്യപ്പക്ഷേത്ര മഹോത്സവം പൊടവടുക്കം ഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കി ജുമാ മസ്ജിദ് കമ്മിറ്റി
ഇരിയ : പുണൂർ ഇരിയ ശ്രീ അയ്യപ്പക്ഷേത്ര മഹോത്സവത്തിനോടനുബന്ധിച്ച് പൊടവടുക്കം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച തിരുമുൽക്കാഴ്ച സമർപ്പണ ഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കി ഇരിയ ജമാഅത്ത് കമ്മിറ്റി.ഏഴാംമൈൽ ജുമാ മസ്ജിദ് പരിസരത്തെത്തിയ ഘോഷയാത്രയെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ ഉമ്മർ, ഷരീഫ്, അബൂബക്കർ, മുഹമ്മദ് കുഞ്ഞി, ഇബ്രാംഹിം എന്നിവർ ചേർന്ന് സ്വീകരിച്ചു. ഘോഷയാത്രയിൽ അണിനിരന്നവർക്ക് മധുരപാനീയവും വിതരണം ചെയ്തു.മഹോത്സവം ഇന്ന് സമാപിക്കും
No comments