Breaking News

ഡാൻസ് കളിച്ച ആളെ ചവിട്ടി വീഴ്ത്തി കല്ലുകൊണ്ട് ഇടിച്ചു ; രണ്ട് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


പരപ്പ : പുതുവർഷ ആഘോഷത്തിനിടെ ഡാൻസ് കളിച്ചതിന് മധ്യവയസ്കനെ ചവിട്ടി വീഴ്ത്തി  കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു. പരപ്പ കോളംകുളത്താണ് സംഭവം.കോളംകുളം പള്ളം കൊളത്തപ്പള്ളിൽ കെ. ടി ജയപ്രകാശി (53)ന്റെ പരാതിയിൽ കോളംകുളം സ്വദേശികളായ വിശ്വംഭരൻ ,സലാം എന്നിവർക്കെതിരെയാണ് കേസ്. ഡാൻസ് കളിക്കുമ്പോൾ പിടിച്ചുനിർത്തി കല്ലുകൊണ്ട് മുഖത്തടിക്കുകയും ചവിട്ടി താഴെ ഇടുകയും ചെയ്തു.പിന്നീട് നിലത്ത് വലിച്ചിഴച്ചു കൊണ്ടുപോയതായും പരാതിയിൽ ഉണ്ട്.ആശുപത്രിയിൽ ചികിത്സയിലുള്ള ജയപ്രകാശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു 

No comments