Breaking News

ചിറ്റാരിക്കാൽ ബി ആർ സി യുടെയും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഭീമനടിയിൽ നടന്ന ഭിന്നശേഷി മാസാചരണം സമാപിച്ചു


ഭീമനടി: സമഗ്ര ശിക്ഷാ കേരളം ചിറ്റാരിക്കാൽ ബി ആർ സി യുടെയും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെയും  നേതൃത്വത്തിൽ  ഭിന്നശേഷി മാസാചരണ സമാപനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി സി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഡി പി സി, വി എസ് ബിജുരാജ് ബിആർസി തയ്യാറാക്കിയ ഹ്രസ്വ ചിത്രം അനുഗാമി പ്രദർശനോദ്ഘാടനം  നിർവഹിച്ചു.

 ചായോത്ത് സ്കൂൾ വിദ്യാർത്ഥിനിയായ അഞ്ജന കുണ്ടൂരിന്റെ കവിതാ സമാഹാരം കൺമഷി ഡി പി ഒ, ഡി നാരായണ ചായോത്ത് സ്കൂൾ പ്രിൻസിപ്പാൾ  സച്ചിൻ കുമാറിന് നൽകി  പ്രകാശനം ചെയ്തു.  കവിത സമാഹാരത്തെ ജിതേഷ് കമ്പല്ലൂർ പരിചയപ്പെടുത്തി. ഡയപ്പർ വിതരണ ഉദ്ഘാടനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ തങ്കച്ചൻ നിർവഹിച്ചു. മെമ്പർമാരായ ടി വി രാജീവൻ, റയ്ഹാനത്ത്, എ ഇ ഒ, എം ടി ഉഷാകുമാരി എന്നിവർ ആശംസകൾ നേർന്നു. ബിപിസി, പി വി ഉണ്ണിരാജൻ സ്വാഗതവും പി പുഷ്പാകരൻ നന്ദിയും പറഞ്ഞു. സുഭാഷ് അറുകര അവതരിപ്പിച്ച പാട്ടും പറച്ചിലും അരങ്ങേറി. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനവിതരണവും നടന്നു.

No comments