സൗന്ദര്യവൽക്കരണവും മാലിന്യ മുക്തവും തുടർ പ്രവർത്തനമാക്കി ഹരിതം വെള്ളരിക്കുണ്ട്
വെള്ളരിക്കുണ്ട് : പുതുവത്സര ദിനത്തിൽ മാലിന്യ മുക്ത മായ വെള്ളരിക്കുണ്ട് ടൗൺ തുടർ പ്രവർത്തനമെന്നോണം സെന്റ് ജൂഡ്സ് ഹൈസ്കൂൾ, സെന്റ് ജോസഫ് യു.പി.സ്കൂൾ , നിർമ്മലഗിരി എൽ പി സ്കൂൾ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുട്ടികളിൽ നിന്നും ചെടിച്ചട്ടികളും പൂച്ചെടികളും ഹരിതം വെള്ളരിക്കുണ്ട് രക്ഷാധികാരി റവ.ഫ ഡോ ജോൺസൺ അന്ത്യം കുളം ഏറ്റുവാങ്ങി ഹരിതം വെള്ളരിക്കുണ്ട് പ്രവർത്തകർക്ക് കൈമാറി. ചടങ്ങ്ന് ഹരിതം വെള്ളരിക്കുണ്ട് ചെയർമാൻ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. േയാഗം സ്കൂൾ മാനേജറും ഹരിതം രക്ഷാധികാരിയുമായ റവ. ഫാ. ഡോ ജോൺസൺ അന്ത്യം കുളം ഉദ്ഘാടനം ചെയ്തു. ആശംസ അർപ്പിച്ച് ഹൈസ്കൂൾ മുഖ്യാധ്യാപികയായ അന്നമ്മ കെ.എം , സെന്റെ ജോസഫ് യു പി. സ്കൂൾ മുഖ്യാധ്യപിക സിസ്റ്റർ റജീന, നിർമ്മലഗിരി എൽ.പി.സ്കൂൾ മുഖ്യാധ്യാപിക സി.ടെസ്സിൻ , വാർഡ് മെമ്പർ ബിനു. കെ.അർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ റ്റി.സി.തോമസ് , പൗരസമിതി കോഡിനേറ്റർ ജോർജ് തോമസ്, ബാബു കല്ലറക്കൽ, രാജൻ സ്വാതി എന്നിവർ സംസാരിച്ചു
No comments