Breaking News

ശബരിമലയിൽ വെച്ച് കാണാതായ ചിറ്റാരിക്കാൽ സ്വദേശിയെ കണ്ടെത്തി


ചിറ്റാരിക്കാൽ : ശബരിമല ദർശനത്തിനിടെ കാണാതായ ആളെ കണ്ടെത്തി. സന്നിധാനത്തു വെച്ച് കാണാതായ ചിറ്റാരിക്കാൽ കൂട്ടക്കുഴിയിലെ പാലായുടെ മകൻ ബാലനെ 65 യാണ് ഇന്ന് കണ്ടു കിട്ടിയത്. പെരിങ്ങോത്ത് നിന്നു മാണ് കണ്ടെത്തിയത്. ഇവിടെ ക്ക് ഓട്ടം പോയ ഡ്രൈവറാണ് ബാലനെ കണ്ടത്. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളൾക്കും നാട്ടുകാർക്കു മൊപ്പം കഴിഞ്ഞ ഒന്നിനാണ് നാട്ടിൽ നിന്നും പോയത്. 2 ന് രാത്രി 8 മണിക്ക് സന്നിധാനത്തു വെച്ച് കാണാതാവുകയായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

താൻ കൂട്ടംതെറ്റിയതാണെന്നും ബസിനാണ് തിരിച്ചുവന്നതെന്നും ബാലൻ പറഞ്ഞു. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് എസ്.ഐ അരുണിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ടെത്തിയത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.

No comments