ഇടം: നീലേശ്വരം മേഖല ജനകീയ വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചു
നീലേശ്വരം: എൻഡോസൾഫാൻ ദുരിതബാധിതർക്കും, ഓട്ടിസം, ഭിന്നശേഷി കുട്ടികൾക്കും വേണ്ടി പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായി അമ്മയുടെ നേതൃത്വത്തിൽ ദയ ഫൌണ്ടേഷൻ ഒരുക്കുന്ന ആദ്യ സംരംഭം ആണ് ഇടം രോഗബാധിതർക്ക്, രോഗ നിർണയവും അതിനനുസരിച്ചുള്ള തേറാപ്പികളും ഇട ത്തിൽ ഒരുക്കുന്നു.
ദയാബായി അമ്മയുടെ സാമീപ്യത്തിൽ സമൂഹത്തിൽ ഒരുപാട് കാരുണ്യപ്രവർത്തികളിൽ ഇടപെടുന്ന 40 ഓളം പേർ പങ്കെടുത്ത യോഗത്തിൽ ഇടം - ത്തിൻ്റെ മാതൃകാപരവും സുതാര്യവുമായ നടത്തിപ്പിന് ദയഫൗണ്ടേഷൻ ഭാരവാഹികൾക്കൊപ്പം നീലേശ്വരം മേഖല ജനകീയ വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചു.
രക്ഷാധികാരി: വിദ്യാധരൻ കാട്ടൂർ
ഭാരവാഹികൾ:
1. പ്രസിഡണ്ട്: ഡോ. സുരേശൻ വി.
2. വൈസ് പ്രസിഡൻറ്: സുനിൽകുമാർ പി.
3. സെക്രട്ടറി: സി. സതീശൻ
4. ജോയിൻ സെക്രട്ടറി: ഷാജിത്ത് പി. ഇ.
5. ട്രഷറർ: സി. പ്രഭാകരൻ
എക്സിക്യൂട്ടീവ് മെമ്പർമാർ:
6. പ്രകാശൻ സി. വി.
7. ഇ.കെ. സുനിൽ
8. ഡോ. സജിത ഗിരീഷ്
9. സജീവൻ വെങ്ങാട്ട്
10. എം. മധുസൂദനൻ
11. രവീന്ദ്രൻ സി. എം.
12. സതീശൻ കരിങ്ങാട്ട്
13. സഞ്ജയ് വലിയവീട്ടിൽ
14. കെ.വി. പ്രസാദ്
15. ഡോ. രാധാകൃഷ്ണൻ
16. ജാനകി പി. പി.
17. രാജേഷ് കോസ്മോസ്
18. രജീഷ് കോറോത്ത്
19. ഡോ. വിപിൻ
20. യമുന പടിഞ്ഞാറ്റംകൊവ്വൽ
21. സി. എം. അശോക് കുമാർ
ഇടംതെറാപ്പി സെന്ററിന്റെ പ്രവർത്തനം മാതൃകാപരവും സുതാര്യവും, സുഗമവും ആക്കുന്നതിനു വേണ്ടി ആണ് ഈ ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചത്. ഒരുപാട് നല്ല നല്ല നിർദ്ദേശങ്ങൾ ഉൾപെടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യണമെന്നും യോഗം ചർച്ച ചെയ്തു. സമൂഹത്തിൽ വിഷമം അനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും സേവനം കൊടുക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും യോഗത്തിൽ നീലേശ്വരം മേഖല ജനകീയ വർക്കിംഗ് കമ്മിറ്റി നിയുക്ത പ്രസിഡണ്ട് ഡോ. സുരേശൻ അഭിപ്രായപ്പെട്ടു. എല്ലാ മാസവും മൂകാംബിക കാരുണ്യയാത്രാ നിധിയിൽ നിന്നും പതിനായിരം രൂപ ഇടത്തിനായി നൽകുമെന്ന് മൂകാംബിക ട്രാവൽസ് ബസുടമയും ഇടം രക്ഷാധികാരിയുമായ കാട്ടൂർ വിദ്യാധരൻ യോഗത്തിൽ അറിയിച്ചു. തെറാപ്പി സെൻ്ററിൻ്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെയും നാടിന്റെയും സഹകരണം ഉണ്ടാവണം എന്ന് കമ്മിറ്റി സെക്രട്ടറി സി. സതീശൻ അഭ്യർത്ഥിച്ചു. ഈ ഉദ്യമത്തിൽ ദയഫൗണ്ടേഷന് ഒപ്പം ഉണ്ടാകുമെന്ന ഉറപ്പോടെ കമ്മിറ്റി ട്രഷറർ പ്രഭാകരൻ നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.
No comments