Breaking News

ഡോക്ടറേറ്റും ഒപ്പം പി.എസ്സ്. സി. പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്കും നേടിയ കോടോത്തെ ഡോ: അമ്പിളിക്ക് അഭിനന്ദന പ്രവാഹം


ഒടയംചാൽ :കേരള പി.എസ്.സി. പരീക്ഷയിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് - ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് പരീക്ഷയിൽ ( State Wide) രണ്ടാം റാങ്ക് നേടി നാടിനഭിമാനമായ കോടോത്തെ  ഡോ.എം. അമ്പിളിക്ക് അഭിനനന്ദന പ്രവാഹം.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.അമ്പിളിക്ക് മൈക്രോബയോളജിയിൽ ഈ അടുത്താണ് ഡോക്ററേറ്റ് ലഭിച്ചത് .ഡോ.അമ്പിളിക്ക് ലഭിച്ച ഈ അഭിമാനനേട്ടത്തിൽ സി.പി.ഐ.എം മേക്കോടം ബ്രാഞ്ച് നേതൃത്വത്തിൽ അനുമോദിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റും സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗവുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു.മുൻ ഡി.സി അംഗം ടി.കോരൻ, കോടോം ലോക്കൽ സെക്രട്ടറി ടി.ബാബു,  ബ്രാഞ്ചുസെക്രട്ടറി കെ.ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. കോടോത്ത് ശ്രീനിവാസിൽ  സി.പി.ഐ. എം. മുൻ ഡിസി അംഗം ടി.കോരൻ്റെയും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ശാരദയുടെയും മകനും പനത്തടി ബാങ്ക് ജീവനക്കാനുമായ ശ്രീകാന്തിൻ്റെ ഭാര്യയാണ് ഡോ: അമ്പിളി. രാജപുരം സെന്റ്‌ പയസ് ടെൻത് കോളേജിൽ മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ: അമ്പിളി. മകൾ ഇതൾ സമീറ.  ഇക്കഴിഞ്ഞ കേരളോത്സവത്തിൽ പരപ്പ ബ്ലോക്ക്‌ തലത്തിൽ കോടോം ബേളൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ചു സ്പോർട്സിൽ മെഡൽ നേടി . കോടോം ബേളൂർ പഞ്ചായത്ത്‌ തലത്തിൽ കലാകായിക മത്സരങ്ങളിൽ പങ്കെടുതത്ത് നിരവധി സമ്മാനങ്ങളും നേടിയിരുന്നു.

No comments