ചരിത്ര പ്രസിദ്ധമായ ബളാൽ കല്ലഞ്ചിറ മഖാം ഉറൂസ് ജനുവരി 25 മുതൽ 29 വരെ നടക്കും സയ്യിദ് മുഖ്താർ അലി ശിഹാബ് തങ്ങൾ ഉറൂസ് ഉദ്ഘാടനകർമ്മം നിർവ്വഹിക്കും
വെള്ളരിക്കുണ്ട്: ചരിത്ര പ്രസിദ്ധമായ ബളാൽ കല്ലഞ്ചിറ മഖാം ഉറൂസ് 2024 ജനുവരി 25 മുതൽ 29 വരെ നടക്കും. 25ന് രാവിലെ ഉറൂസ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ പതാക ഉയർത്തും കാഞ്ഞങ്ങാട് സംയുക്ത ജമായത്ത് വൈസ് പ്രസിഡണ്ട് വി കെ അസീസ് ഹാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സയ്യിദ് മുഖ്താർ അലി ശിഹാബ് തങ്ങൾ ഉറൂസ് ഉദ്ഘാടനം നിർവ്വഹിക്കും
26 വെള്ളിയാഴ്ച നടക്കുന്ന സമ്മേളനം പരപ്പ റെയിഞ്ച് പ്രസിഡണ്ട് അബ്ദുൽ കരീം ബാഖവി ഉദ്ഘാടനം ചെയ്യും മുഖ്യ പ്രഭാഷണം ഷെരീഫ് അസ്നവി നടത്തും തുടർന്ന് പരപ്പ റെയിഞ്ച് മുസാബഖാ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികളുടെ ബുർദ മജ്ലിസ് , ദഫ്മുട്ട് , മദ്ഹ് ഗാനം , അറബി ഗാനം , പടപ്പാട്ട് എന്നിവ നടക്കും. 27ന് 8 മണിക്ക് ഷെഫീഖ് ഫാളിൽ മന്നാനി മതപ്രഭാഷണം നടത്തും. 28 ഞായറാഴ്ച നടക്കുന്ന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമായത്ത് പ്രസിഡണ്ട് കുഞ്ഞഹമ്മദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്യും . കല്ലഞ്ചിറ മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് എൽ.കെ ബഷീർ അധ്യക്ഷത വഹിക്കും. രാത്രി 9 മണിക്ക് അസ്ഹർ റബ്ബാനി കല്ലൂർ ആൻഡ് ടീം അവതരിപ്പിക്കുന്ന ബുർദ്ദ മജ്ലിസ് അരങ്ങേറും. രാത്രി 11 മണിക്ക് അബ്ദുൽ ഖാദിർ ബാഖവി ബാവിക്കര കൂട്ടുപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ജനുവരി 29 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മൗലിദ് പാരായണം തുടർന്ന് മൂന്നുമണിക്ക് അന്നദാനത്തോടുകൂടി ഉറൂസ് സമാപിക്കും. വെള്ളരിക്കുണ്ട് പ്രസ് ഫോറത്തിൽ നടന്ന പത്രസമ്മേളനത്തിൽ ജമാ അത് പ്രസിഡന്റ് ബഷീർ എൽ കെ, സെക്രട്ടറി റഷീദ് കെ പി ട്രഷറർ ഹംസ ഹാജി ഉറുസ് കമ്മിറ്റി ചെയർമാൻ വി എം മുഹമ്മദ് ബഷീർ, കൺവീനർ ഖാലിദ് എൽ കെ, ട്രഷറർ ഹനീഫ ചീറ്റക്കാൽ, വൈസ് ചെയർമാൻ മാരായ ബഷീർ ടി എം, മഹമൂദ് ഉടുമ്പുന്തല, ജോയിന്റ് കൺവീനർ നസീർ പി എന്നിവർ പങ്കെടുത്തു
No comments