കാഞ്ഞങ്ങാട് നഗരത്തിലെ ട്യൂഷൻ സെന്ററിൽ ലൈംഗിക പീഡനം: ഉടമ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ട്യൂഷൻ സെന്ററിൽ വെച്ച് വിദ്യാർഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ സെന്റർ ഉടമയ്ക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. നഗരത്തിലെ ട്യൂഷൻ സെന്റർ ഉടമ അതിയാമ്പൂരിലെ ബാബുരാജിനെതിരെയാണ് പരാതി. നിരവധി വിദ്യാർഥികൾ പീഡനത്തിനിരയായതായി വിവരമുണ്ട്. ഒരു വിദ്യാർഥിയാണ് പരാതി നൽകിയത്. പോക്സോ പ്രകാരമാണ് കേസ്. പരാതിയുമായി കഴിഞ്ഞ ദിവസം രാത്രി പൊലിസ് സ്റ്റേഷനിലേക്ക് കൂട്ടത്തോടെയാണ് ആളുകളെത്തിയത്. ഇവരിൽ രക്ഷിതാക്കളും കുട്ടികളുമുണ്ടായിരുന്നു.ട്യൂഷൻ സെന്റർ ഉടമയ്ക്കെതിരെ നേരത്തെയും ലൈംഗിക പീഡനത്തിന് കേസുണ്ടായിരുന്നു. അന്ന് റിമാൻഡിൽ കഴിഞ്ഞിരുന്നു.
No comments