Breaking News

പരപ്പയിൽ പുതു ചരിത്രമായി തൊഴിൽ മേള സംഘടിപ്പിച്ചു 300 ഓളം ഉദ്യോഗാർഥികൾക്ക് തൊഴിൽ അവസരം ലഭിച്ചു


പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതി യുടെ ഭാഗമായി കേരള നോളഡ്ജ് ഇക്കോണമി  മിഷൻ, ഐ. ടി. സി. ആക്കാദമി,, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച തൊഴിൽ മേളയിൽ തൊഴിൽ അന്വേഷകരുടെ പ്രവാഹം... ബ്ലോക്ക്‌ പഞ്ചായത്തിൽ പ്രേത്യേകം സജ്ജമാക്കിയ വേദി കളിൽ സംഘടിപ്പിച്ച മേളയിൽ   347 ഉദ്യോഗാർഥികൾ പങ്കെടുത്തു..

ഓട്ടോ ബെൻ ട്രക്കിങ്, ഇൻഫോ ആപ്പ്സ്,യൂ. എൽ. ടി. എസ്.,,ഗ്ലോബൽ ഗ്രൂപ്പ്‌ ഓഫ് കമ്പനി, സമാജിയോ മോട്ടോർസ്, യൂ. ഐ. ടെക്നോളജി, ലൈഫ് കെയർ, എമെർജ് ബിസിനസ് ഗ്രൂപ്പ്‌, വെൽ കെയർ എഞ്ചിനീയറിങ് ആൻഡ്  സർവീസ്, ഡാൻ കോപ്പറേഷൻ, കാലിക്കറ്റ് ഡിജിറ്റൽ ആക്കാദമി, എ. വൈ. ടെക്നോളജി, എൽ. ഐ. സി., ഇമ്മാനുവൽ സിൽക്‌സ്, തുടങ്ങി 18 ഓളം സേവന  ദാതാക്കളായ കമ്പനികൾ പങ്കെടുത്തു..

മേളയിൽ  94 പേർക്ക് നേരിട്ട് സെലക്ഷനും 218 പേരെ ഷോർട് ലിസ്റ്റ് ചെയ്യുകയും അടക്കം 312. ഓളം ഉദ്യോഗാർഥികൾക്ക് തൊഴിൽ അവസരം ലഭിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്. എം. ലക്ഷ്മി യുടെ അധ്യക്ഷതയിൽ  അസിസ്റ്റന്റ് കലക്ടർ ദിലീപ്. കൈനിക്കര. ഐ. എ. എസ്. ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്,സ്ഥിരം സമിതിഅധ്യക്ഷരായ രജനി കൃഷ്ണൻ, പി. വി. ചന്ദ്രൻ, കെ. പദ്മ കുമാരി,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അരുൺ രംഗത്ത് മല ,കുടുംബ ശ്രീ    എ. ഡി. എം. സി. ഇക്ബാൽ. സി. എച്ച്. എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ജോസഫ് എം ചാക്കോ  ഉദ്യോഗാർഥികൾക്ക് ഓഫർ ലെറ്റർ കൈമാറി.ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനപ്രതിനിധികൾ,ജീവനക്കാർ, വ്യവസായ വകുപ്പ്, റീ ബിൽഡ് കേരള ജീവനക്കാർ,എന്നിവരുടെ  സംഘാടന മികവ് മേളയ്ക്കു മികവേറ്റി.മേളയ്ക്കു ബ്ലോക്ക്‌ പഞ്ചായത്ത്‌ ജോയിന്റ് ബി. ഡി. ഒ. ബിജു കുമാർ  കെ. ജി. സ്വാഗതവും   വ്യവസായ വികസന ഓഫീസർ അഭിൻ മോഹൻ നന്ദിയും പറഞ്ഞു

No comments