മനുഷ്യചങ്ങല പ്രചാരണം: പള്ളത്ത് മലയിൽ സമര കോർണർ ഒരുക്കി ഡിവൈഎഫ്ഐ
എടത്തോട്: "ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!" എന്ന മുദ്രാവാക്യമുയർത്തി
റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ ഡി.വൈ.എഫ്.ഐ.
2024 ജനുവരി 20 ന് തീർക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ പള്ളത്ത്മല യൂണിറ്റ് പള്ളത്ത് മലയിൽ സ്ഥാപിച്ച സമര കോർണർ ഡിവൈഎഫ്ഐ ബളാൽ മേഖലാ പ്രസിഡണ്ട് സുനിൽ കുമാർ കെ.വി. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ബിബിൻ പള്ളത്ത് മല, ബാലൻ എന്നിവർ സംസാരിച്ചു.
No comments