Breaking News

നിരവധി മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് കാഞ്ഞങ്ങാട് പോലീസ് പിടിയിൽ


കേരളത്തിലും കർണാടകത്തിലും ആയി നിരവധി മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് പോലീസ് പിടിയിൽ .

 തൃശൂർ ആമ്പല്ലൂർ കൊയിലിപറമ്പിൽ റാഫേലിന്റെ മകൻ പി.ആർ. ഷിബുവിനെ (52) യാണ്  കാഞ്ഞങ്ങാട് ഡിവൈസ്പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കർണാടക സംസ്ഥാനത്തു  മോഷണ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ഷിബു  കഴിഞ്ഞ നവംബർ 16 നു ജയിൽ മോചിതനായി. തുടർന്നു വിവിധ ജില്ലകളിൽ മോഷണ നടത്തി ചെറുവത്തൂർ കുട്ടമത്തെ വീട്ടിൽ കവർച്ച നടത്തി അറസ്റ്റിലായ ഷിബിലിയുടെ കൂട്ടുപ്രതിയാണ്. ഷിബിലി പിടിയിലായപ്പോൾ  ഷിബു സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.  തുടർന്ന് ഷിബുവിനെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി പി. ബിജോയിയുടെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈ, എസ് പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ   എസ്.ഐ പ്രദീപൻ, അബുബക്കർ കല്ലായി സിവിൽ പോലീസ് ഓഫീസർ മാരായ ജിനേഷ്, ഷജീഷ്, ശിവകുമാർ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം രൂപീകരിച്ചാണ് ഷിബുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ ജയിലിൽ നിന്നും ഇറങ്ങിയതിനു ശേഷം പഴയങ്ങാടി, തലശ്ശേരി. മാഹി എന്നി പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയതായി വെളിവായിട്ടുണ്ട്.ഷിബുവിന് കർണാടകയിൽ  സുള്ള്യ, ഉഡുപ്പി പോലീസ് സ്റ്റേഷൻ,,കേരളത്തിൽ ഹോസ്ദുർഗ്,  ബേക്കൽ , ചന്തേര കണ്ണൂർ ടൌൺ.വളപട്ടണം തളിപ്പറമ്പ്, മട്ടന്നൂർ, ധർമടം കോഴിക്കോട് ടൌൺ, ബാലുശ്ശേരി പേരാമ്പ്ര,തൊട്ടിൽപ്പാലം, കുറ്റ്യാടി,പനമരം പാലക്കാട്‌ ടൌൺ നോർത്ത് എന്നി പോലീസ് സ്റ്റേഷനുകളിൽ നേരത്തെ മോഷണ കേസുകൾ നിലവിൽ ഉണ്ട്

No comments