Breaking News

കലാപോരില്‍ കപ്പടിച്ച് കണ്ണൂര്‍ പട; ചാമ്പ്യന്മാരാകുന്നത് നാലാം തവണ


കലാമാമാങ്കത്തില്‍ സ്വര്‍ണക്കിരീടം ചൂടി കണ്ണൂര്‍ ജില്ല. 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം. കോഴിക്കോടിനെ മറികടന്നാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയും കണ്ണൂരിന് സമ്മാനിക്കും.

No comments