Breaking News

കരിന്തളത്തുനിന്നും ചന്ദനമരം മോഷ്ടിച്ച രണ്ടു പേരെ ഭീമനടി വനം വകുപ്പ് അധികൃതർ അറസ്റ്റുചെയ്തു


വെള്ളരിക്കുണ്ട് : കരിന്തളത്തുനിന്നും ചന്ദനമരം മോഷ്ടിച്ച രണ്ടു പേരെ ഭീമനടി വനം വകുപ്പ് അധികൃതർ അറസ്റ്റുചെയ്തു. അമ്പലത്തറ പാറപ്പള്ളിയിലെ ഇബ്രാഹിമിന്റെ മകൻ ബി. നസീർ, ഇരിയ കിഴക്കേവീട്ടിൽ രാമകൃഷ്ണന്റെ മകൻ കെ. അജീഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഭീമനടി ഫോറസ്റ്റിൽ കരിന്തളം കയനിയിൽ നിന്നും 50 കിലോ ചന്ദനമരം മോഷ്ടിച്ച കേസിലാണ് ഇവരെ ഭീമനടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.എൻ,ലക്ഷ്മണൻ, ബീറ്റ് ഓഫീസർമാരായ കെ. വിശാഖ്, വി.യദുകൃഷണൻ, അപർണ ചന്ദ്രൻ എന്നിവരുടെ | നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

No comments