Breaking News

സ്നേഹമാണ് ഭാഷ കളിയാണ് രീതി ദ്വിദിന പ്രീസ്കൂൾ അധ്യാപിക / ആയമാരുടെ പരിശീലനം



കാസർഗോഡ് : കേരള വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിലെ അംഗീകൃത പ്രീസ്കൂൾ അധ്യാപികമാർക്കും ആയമാർക്കുമുള്ള ദ്വിദിന പരിശീലനം കാസർഗോഡ് അനക്സ് ഹാളിൽ ആരംഭിച്ചു. പരിശീലനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം കാസർഗോഡ് ഡി.ഡി.ഇ നന്ദികേശ എൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ കാസർഗോഡ് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ദിനേശ വി അദ്ധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷ കാസർഗോഡ് ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റർ ബിജുരാജ് വി.എസ് മുഖ്യാതിഥി ആയിരുന്നു. പരിശീലനം ഡയറ്റ് പ്രിൻസിപ്പാൾ ഡോ: കെരഘു രാമഭട്ട് സന്ദർശിച്ചു. പരിശീലനത്തിന് ഡയറ്റ് ലക്ച്ചറർ അജിത.കെ.രാജഗോപാലൻ പി. സനൽ വെള്ളുവ,,സുധീഷ് ചട്ടഞ്ചാൽ, സുജി. ഇ 'ടി രജനി പി.യു, സന്ധ്യ കെ.എസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു ഡി.ഡി.ഇ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളായ ജൂനിയർ സൂപ്രണ്ട് ഉഷാദേവി, ജാസ്മിൻ ടി., രതീഷ് പി ,കിരൺ കുമാർ,പ്രശാന്ത് കുമാർ പി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.



No comments