Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിൽ ആംബുലൻസ് ഡ്രൈവർ ഒഴിവ്... ജില്ലയിലെ നിരവധി സ്ഥാപങ്ങളിൽ ജോലി ഒഴിവുകൾ


ടൈപ്പിസ്റ്റ്, ക്ലാർക്ക് കം അക്കൗണ്ടന്റ് ഒഴിവ്


മത്സ്യകർഷക വികസന ഏജൻസിയിൽ ടൈപ്പിസ്റ്റ്,ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തിക യിൽ ഒഴിവ്.താത്പര്യമുളളവർ രേഖകൾ സഹിതം മത്സ്യകർഷകവികസന ഏജൻസി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയം, കാസർകോട് അറ്റ് കാഞ്ഞങ്ങാട്, മീനാപ്പീസ്, കാഞ്ഞങ്ങാട് (പി.ഒ) - 671 315 എന്ന വിലാസത്തിൽ ഫെബ്രുവരി 10നകം അപേക്ഷ നൽകണം. 04672 202537.


കാസർകോട് കേന്ദ്രീയ വിദ്യാലയ നമ്പർ 2 വിൽ വാക്ക് ഇൻ ഇന്റർവ്യൂ


വിവിധ അധ്യാപക ഒഴിവിലേക്കുളള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 2, 3 തീയതികളിൽ നടക്കും. ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതൽ 11 വരെ പി.ജി.ടി (മാത്സ്, ഹിന്ദി, കൊമേഴ്സ്), ടി.ജി.ടി (സയൻസ്, സോഷ്യൽ സയൻസ്), ബാൽവാടിക ടീച്ചർ എന്നിവയിലേക്കും ഫെബ്രുവരി മൂന്നിന് രാവിലെ 9.30 മുതൽ 11 വരെ പ്രൈമറി ടീച്ചർ, ആർട് ടീച്ചർ, മ്യൂസിക് ടീച്ചർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, യോഗ ഇൻസ്ട്രക്ടർ, കൗൺസിലർ, സ്റ്റാഫ് നേഴ്സ്, ഡോക്ടർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, മലയാളം ലാംഗ്വേജ് ടീച്ചർ തസ്തികകളിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.

04994 295788, 04994 256788.

അധ്യാപക ഒഴിവ്

ബദിയടുക്ക ഗവ.ഹൈസ്കൂൾ പെർഡാലയിൽ യു.പി.എസ്.ടി കന്നഡ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ജനുവരി 29ന് തിങ്കളാഴ്ച്ച രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ. 9447006629.


ആംബുലൻസ് ഡ്രൈവർ ഒഴിവ്

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലാണ് ഒഴിവ്. ഫെബ്രുവരി രണ്ടിന് രാവിലെ 10. 30ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച്ച. 0467 2235350.

No comments