Breaking News

വീട്ടിയോടി- കുപ്പമാട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി നിർവഹിച്ചു

പരപ്പ:   കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പ് - പരപ്പ ബ്ലോക്ക് പഞ്ചായത്ത് - കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പരിധിയിൽ, വീട്ടിയോടി-കുപ്പമാട് റോഡ് നാട്ടുകാർക്കായി തുറന്നു കൊടുത്തു.

          കോളനി പ്രദേശവാസികളായ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു റോഡ് വികസനം എന്നത്. നാലര പതിറ്റാണ്ടിലേറെ കാലം പഴക്കമുള്ള ഈ റോഡ് സംസ്ഥാന സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പ് കോർപ്പസ് ഫണ്ടിലൂടെ  2745000 രൂപ ഉപയോഗിച്ച് 340 മീറ്റർ ദൈർഘ്യത്തിലാണ് ബളാൽ പഞ്ചായത്ത് അതിർത്തിയായ അരിങ്കല്ല് റോഡ് വരെ നിർമ്മാണ പ്രവർത്തി പൂർത്തിയായിരിക്കുന്നു

           റോഡിൻ്റെ ഔപചാരികമായ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.വി.ചന്ദ്രൻ, സി.എച്ച്. അബ്ദുൾനാസർ, രമ്യ ഹരീഷ് , വി. ബാലകൃഷ്ണൻ, എ.ആർ. രാജു, സ്വർണ്ണലത.ടി, ഇ.കെ. ചന്ദ്രൻ നായർ, വേണു.ടി, ടി.ബാബു, സതീഷ് .എം എന്നിവർ പ്രസംഗിച്ചു.ഭീമനടി ടി.ഇ.ഒ, എ.ബാബു, സ്വാഗതവും, എ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

No comments