തിരുവനന്തപുരം: ജനുവരി 5, 6 തീയ്യതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 25 മത് സബ് ജൂനിയർ കിഡീസ് തായ് കോൺ ഡോ ചാമ്പ്യൻ ഷിപ്പിൽ 430 പോയിന്റ് നേടിക്കൊണ്ട് കാസറഗോഡ് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 243 പോയിന്റ് നേടി കോഴിക്കോട് ആണ് റണ്ണറപ്പ്. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 166 പോയിന്റ് നേടി ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ 118 പോയിന്റ് നേടി മാം സ്ഥാനവും കിഡീസ് പെൺകുട്ടികളുടെ വിഭാഗത്തിൽ 93 പോയിന്റും ആൺകുട്ടികളുടെ വിഭാഗത്തിൽ 53 പോയിന്റും നേടിക്കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടിയവർ ഛത്തീസ്ഗഢിലെ റായ്പൂറ് വച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കും. ചാമ്പ്യൻമാർക്ക് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വിസുനിൽകുമാർ ട്രോഫികൾ സമ്മാനിച്ചു. തായ് ക്വോൺഡോ അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് ഡോ. കെ.വാസുകി അദ്ധ്യക്ഷത വഹിച്ചു.
No comments