Breaking News

ബല്ല കടപ്പുറം സ്വദേശി അബുദാബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


അബുദാബി: ബനിയാസിലെ പ്രമുഖ വ്യാപാരി കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ കെ എസ് മഹമൂദ് ഹാജി ( 48) ഹൃദയാഘതം മൂലം അന്തരിച്ചു.

പതിവ് പോലെ കച്ചവട കാര്യങ്ങളില്‍ ഇന്നലെ വരെ ശ്രദ്ധിച്ചിരുന്ന മഹ്‌മൂദിന് രാത്രി പന്ത്രണ്ട് മണിയോടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു . ഉടന്‍ മുസഫ അഹല്യ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മരണപ്പെടുകയായിരുന്നു.

നാട്ടിലും ഗള്‍ഫിലും നടക്കുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും അകമഴിഞ്ഞ് സഹായിക്കുന്ന മഹ്‌മൂദ് ഹാജിയുടെ  പെട്ടെന്നുള്ള മരണം പരിചിതരിലാകെ കണ്ണീര്‍ പടര്‍ത്തി.വീടിന്റെ കട്ടില വെക്കല്‍ ചടങ്ങ് കഴിഞ്ഞ് മൂന്നുമാസം മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചു പോയത്. 

 റൈഹാനത്താണ് ഭാര്യ. അബുദാബി മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ശമ്മാസ് അബ്ദുല്ല ഫാത്തിമ എന്നിവര്‍ മക്കളാണ്.

പരേതനായ കുഞ്ഞബ്ദുള്ള ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. സമീറ നസീമ സുമയ്യ എന്നിവര്‍ സഹോദരിമാരാണ്.


ബനിയാസ് മോര്‍ച്ചറിയിലുള്ള മയ്യത്ത് ഇന്ന് രാത്രി ഏഴു മണിക്ക്  മയ്യത്ത് നിസ്‌കാരം കഴിഞ്ഞ് രാത്രി 1.50ന് കോഴിക്കോട് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടില്‍ കൊണ്ട് പോകുമെന്ന്  ബന്ധുക്കള്‍  ബല്ലാ കടപ്പുറം ജമാഅത്ത് ഭാരവാഹികളും അറിയിച്ചു.  മൃതദേഹം നാളെ രാവിലെ നാട്ടില്‍ എത്തിക്കും.  ഉച്ചതിരിഞ്ഞ് ബല്ലാ കടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മയ്യത്ത് മറവ് ചെയ്യുക. 

No comments