മണലൂറ്റുന്ന ആറ് തോണികള്‍ പൊലീസ് തകര്‍ത്തു
മംഗല്‍പാടി പഞ്ചായത്തിലെ ഇച്ചിലംകോട്, പാച്ചാണിമാത്തൂര്‍ തുടങ്ങിയവിടങ്ങളില്‍ അനധികൃത മണല്‍ക്കടത്ത് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് കുമ്പള സി.ഐ അനൂപ്, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ കടവുകളില്‍ പരിശോധന നടത്തിയത്. പുഴയോരത്തും പുഴയിലുമായി സൂക്ഷിച്ച തോണികള്‍ ജെ.സി.ബി ഉപയോഗിച്ച് പൊളിക്കുകയും കടവ് തകര്‍ക്കുകയും ചെയ്തു. മണലൂറ്റാന്‍ ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു.
No comments