കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നയിക്കുന്ന വ്യാപാരസംരക്ഷണ ജാഥയ്ക്ക് നീലേശ്വരത്ത് ഉജ്വല വരവേൽപ്പ് നൽകി
നീലേശ്വരം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നയിക്കുന്ന വ്യാപാരസംരക്ഷണ ജാഥയ്ക്ക് നീലേശ്വരത്ത് ഉജ്വല വരവേൽപ്പ് നൽകി. ജില്ലാജില്ലാ വൈസ് പ്രസിഡണ്ട് പി പി മുസ്തഫയുടെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി അബ്ദുൽ ഹമീദ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ രാജു അപ്സര, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി,വർക്കിംഗ് പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി, സംസ്ഥാന ട്രഷറർ എസ് ദേവരാജൻ സംഘാടകസമിതി കൺവീനർ ബാബു കോട്ടയിൽ, സംസ്ഥാന വൈസ്.പ്രസിഡന്റുമാരായ കെ അഹമ്മദ് ശരീഫ്, എംകെ തോമസ്കുട്ടി, പിസി ഷാജഹാൻ,കെ കെ വാസുദേവൻ, സെക്രട്ടറി മാരായ പി കെ ബാപ്പു ഹാജി വി.എം ലത്തീഫ്, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വി.സബിൽ രാജ്, എ ജെ റിയാസ്, സലീം രാമനാട്ടുകര വനിതാ വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ നാസർ, തുടങ്ങിയവർ സംസാരിച്ചു.നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് കെ വി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു
No comments