Breaking News

നിയമ പോരാട്ടം നടത്തി തൊഴിലാളികൾക്കനുകൂലമായ വിധി നേടിയെടുത്ത സുരേഷ് പുതിയേടത്തിനെ കേരള കോൺഗ്രസ് ബി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു


കാഞ്ഞങ്ങാട് : കേരള ജല അതോറിറ്റി കരാർ ജീവനക്കാരിൽ നിന്നും അന്യായമായി ജി എസ് ടി എന്ന പേരിൽ നടത്തിയ കൊള്ളയ്ക്കെതിരെ നിയമ പോരാട്ടം നടത്തി തൊഴിലാളികൾക്കനുകൂലമായ വിധി നേടിയെടുത്ത കേരള കോൺഗ്രസ് ബി ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്തിനെ കേരള കോൺഗ്രസ് ബി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് ഷാജി പൂങ്കാവനത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡണ്ട് പി ടി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡണ്ട് സന്തോഷ് മാവുങ്കാൽ, കെ ടി യു സി ജില്ലാ പ്രസിഡണ്ട് രാജീവൻ പുതുക്കളം, വിനോദ് തോയമ്മൽ, പവിത്രൻ, മോഹനൻ എന്നിവർ പ്രസംഗിച്ചു. സുരേഷ് പുതിയേടത്ത് മറുപടി പറഞ്ഞു.

No comments