Breaking News

നീണ്ട പരിഭ്രാന്തിക്കൊടുവിൽ വെസ്റ്റ് എളേരി അടുക്കളംപാടിയിൽ നിന്നും കാണാതായ യുവതിയെ കുറിച്ച് വിവരം ലഭിച്ചതായി സൂചന


വെള്ളരിക്കുണ്ട്  : ഒരു രാത്രി നീണ്ട പരിഭ്രാന്തിക്കൊടുവിൽ കാണാതായ യുവതിയെ കുറിച്ച് സൂചന. വെസ്റ്റ് എളേരി അടുക്കം പാടി സ്വദേശിനിയായ യുവതിയെ കുറിച്ചാണ് വിവരം ലഭിച്ചത്.

കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആർ.ടി ബസിൽ കയറിയ ഭർതൃമതിയെ കാണാതാവുകയായിരുന്നു. സന്ധ്യയായിട്ടും യുവതി വീട്ടിലെത്താതായതോടെ പരിഭ്രാന്തിയായി. തുടർന്ന് ഭർത്താവ്  ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകി.

രാവിലെ 10 ന് വീട്ടിൽ നിന്നും ഇറങ്ങി അടുക്കളം പാടിയിൽ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ബസിൽ കയറിയതായി വിവരം ഉണ്ടായിരുന്നു. രാത്രി മുഴുവൻ ആശങ്കയും തിരച്ചിലുമായി . സോഷ്യൽ മീഡിയയിൽ ഉൾപെടെയുവതിക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ യുവതി ഈരാറ്റുപേട്ടയിലുള്ളതായി വിവരം ലഭിച്ചത്. ഇവിടത്തെ ഒരു കമ്പനിയിൽ നിന്നും ഫോൺ വിളിച്ച് യുവതി അവിടെയുള്ളതായി അറിയിച്ചിട്ടുണ്ടെന്ന് ഭർത്താവ് പറഞ്ഞു. വീട്ടിൽ പറയാതെ വന്നതാണെന്ന് മനസിലാക്കിയാണ് കമ്പനി അധികൃതർ ഉടൻ തന്നെ വിവരം വീട്ടിൽ അറിയിച്ചത്. പൊലീസിനൊപ്പം ബന്ധുക്കൾ ഈരാട്ടു പേട്ടയിലേക്ക് പോകും.

No comments