Breaking News

കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഓൺലൈൻ ഒ.പി. സേവനങ്ങൾ ഉദ്ഘാടനം ചെയ്തു


കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറി കിനാവൂർ ഒ.പി സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറി. കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്  നടപ്പിലാക്കുന്ന AHiMS 2.0 (Ayush Homoeopathy Information Management System) എന്ന ഓൺലൈൻ സോഫ്റ്റ്‌വെയർ വഴിയാണ് ഒപി സേവനങ്ങൾ കടലാസ് രഹിതമാകുന്നത്. രോഗികളുടെ രജിസ്ട്രേഷൻ, ഡോക്ടറുടെ കൺസൾട്ടേഷൻ, ഫാർമസിയിൽ നിന്നുള്ള മരുന്ന് വിതരണം തുടങ്ങിയവ AHiMS വഴിയാണ് നടപ്പിലാക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ സേവന കാര്യങ്ങൾ,  എച്ച്.എം.സി അക്കൗണ്ട്, ഫാർമസി സ്റ്റോക്കുകൾ ഉൾപെടെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. രോഗികൾക്ക് ഗുണമേന്മയുള്ള സേവനം കാര്യക്ഷമതയോടെ നിർവ്വഹിക്കാൻ AHiMS വഴി സാധിക്കുന്നു.

പരിപാടിയുടെ ഉദ്ഘാടനം  ഡിസ്പെൻസറിയിൽ വെച്ച് നടന്ന ചടങ്ങിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.കെ. രവി നിർവ്വഹിച്ചു. ജില്ലാ  മെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി) ഡോ: രേഷ്മ എ.കെ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഭാഗ്യലക്ഷ്മി , ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ. കെ.വി, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സുമേഷ് സി.എസ് സ്വാഗതം പറഞ്ഞു.

No comments