കെ ഐ എ എൽ പി സ്കൂൾ കല്ലൻച്ചിറ പുതുതായി നിർമ്മിച്ച കിച്ചൺ കം സ്റ്റോറിന്റെ ഉത്ഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു
കെ ഐ എ എൽ പി സ്കൂൾ കല്ലൻച്ചിറ പുതുതായി നിർമ്മിച്ച കിച്ചൺ കം സ്റ്റോറിന്റെ ഉത്ഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു.
ചടങ്ങിൽ ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി എം അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ബഷീർ എൽ കെ സ്വാഗതം പറഞ്ഞു എ ഇ ഒ ഉഷാകുമാരി മുഖ്യതിഥി യായി
ജമാ അത് കമ്മിറ്റി സെക്രട്ടറി റഷീദ് കെ പി ട്രഷറർ ഹംസ ഹാജി, പി ടി എ പ്രസിഡന്റ് രവി കെ, എം പി ടി എ, പ്രസിഡന്റ്, നിഷ മനോജ്, കമ്മിറ്റി അംഗം അബൂബക്കർ ആറങ്ങാ ടി എന്നിവർ ആശംസകൾ നേർന്നു
കിച്ചൺ കം സ്റ്റോറിന് വേണ്ടി ആൽമാർത സേവനം ചെയ്ത സുനി ടീച്ചർ ക്കും ഹാരിസ് ടി പി ക്കും അഷ്‌റഫ് അരീക്കര ക്കും ചടങ്ങിൽ സ്നേഹോപഹാരം നൽകി. സ്കൂളിന് വേണ്ടി രാജൻ സ്വാതി വെള്ളരിക്കുണ്ട് നൽകിയ വാട്ടർ കെറ്റിൽ ഹെഡ്‌മിസ്ട്രസ്സ് ഏറ്റ് വാങ്ങി സ്കൂൾ ഹെഡ്മിസ്ട്രസ്സ് സുനി ജോർജ് നന്ദി പറഞ്ഞു
No comments