Breaking News

മാവുങ്കാൽ നെല്ലിത്തറ റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളാൻ എത്തിയവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു


മാവുങ്കാൽ: ഇരുചക്രവാഹനത്തിൽ ഹോട്ടൽ മാലിന്യം തള്ളാൻ എത്തിയവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

മാസങ്ങളായി ആനന്ദാശ്രമം മിൽമ മുതൽ നെല്ലിത്തറ, കോട്ടപ്പാറ വരെയുള്ള റോഡ് വക്കുകളിൽ രാത്രി കാലങ്ങളിൽ മാലിന്യം വലിച്ചറിയുന്നത് പതിവാണ്. ഇവരെ പിടികൂടാൻ നാട്ടുകാർ ആഴ്ചകളായി ഉറക്കമൊഴിച്ച്  കാത്തുനിൽക്കുകയായിരുന്നു.

ഇന്നലെ രാത്രി 10.30 മണിയോടെ ഐ എം എ ഹാളിന് സമീപം കെ.എൽ 60 എം 8020 നമ്പർ സ്കൂട്ടറിൽ കൊണ്ട് വന്ന് മാലിന്യം തള്ളുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിനെ അറിയിക്കുകയായിരുന്നു. ബീറ്റ് കണ്ട്രോൾ റൂമിലെ മൊബൈൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ്ബ് ഇൻസ്പെക്ടർ സാജു തോമസും സംഘം സ്ഥലത്ത് എത്തി മാലിന്യം തള്ളി രണ്ടംഗ സംഘത്തെയും വാഹനവും  കസ്റ്റഡിലെടുത്തു. സംഭവത്തിൽ പാറപ്പള്ളി കാട്ടിപ്പാറയിലെ എം ഇബ്രാഹിം പാണത്തൂർ ചാമുണ്ഡിക്കുന്നിലെ കെ എം സത്താർ എന്നിവർക്ക് എതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

No comments