കോടോം ബേളൂരിൽ പദ്ധതി പൂർത്തീകരിച്ച മൂപ്പിൽ സ്മാർട്ട് അംഗൻവാടി നാടിന് സമർപ്പിച്ചു
അടുക്കം : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിച്ച കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ മൂപ്പിൽ സ്മാർട്ട് അംഗൻവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി കുരുന്നു കൾക്കായി തുറന്നു കൊടുത്തു.20സെന്റോളം സ്ഥലത്തു മനോഹരമായ പാർക്കും കളിയുപകരണങ്ങൾ അടക്കം സ്ഥാപിച്ചാണ് അംഗൻവാടിയെ സ്മാർട് ആക്കി മാറ്റിയത്. ജില്ലയിലെ തന്നെ മാതൃകയാണിത്.. നിരവധി മാതൃകാ പദ്ധതികൾ നടപ്പിലാക്കിയ പരപ്പ ബ്ലോക്ക് പഞ്ചായത്തിന് എക്കാലവും അഭിമാനിക്കാൻ കഴിയുന്ന ഒരു പദ്ധതി ആണിത്. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ മുഖ്യാതിഥി ആയ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് ആദ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ, ഗോപാലകൃഷ്ണൻ, നിഷ അനന്തൻ, ടി. വി. ജയചന്ദ്രൻ, ബാലകൃഷ്ണൻ മാണിയൂർ, ദിവാകരൻ മൂപ്പിൽ, ബ്ലോക്ക് സെക്രട്ടറി ജോസഫ് എം ചാക്കോ എന്നിവർ സംസാരിച്ചു. സി. ഡി. പി. ഒ ലത റിപ്പോർട്ട് അവതരിപ്പിച്ചു, അനീഷ് കുമാർ സ്വാഗതവും അംഗൻവാടി വർക്കർ ബിന്ദു. ടി. ടി. നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടിയും നാടൻ പാട്ട് കലാകാരൻ സുനിൽ കണ്ണന്റെ സംഗീത പരിപാടി യും ചടങ്ങിന് കൊഴുപ്പ് കൂട്ടി
No comments