Breaking News

തളിര് മാലോം ഫെസ്റ്റ് 2024 ഉത്തരമലബാർ കാർഷിക മേളക്ക് ഇന്ന് വൈകിട്ട് തിരി തെളിയും


വെള്ളരിക്കുണ്ട് :  മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആതിഥ്യമരുളുന്ന  ഉത്തരമലബാർ കാഷികമേളയായ തളിര് മാലോം ഫെസ്റ്റ് 2024ന് വെള്ളിയാഴ്ച  വൈകിട്ട് മാലോം ഉമ്മൻ ചാണ്ടി നഗറിൽ തിരിതെളിയും.

മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായിട്ടാണ് ഇത്തവണ കാർഷിക മേളസംഘടിപ്പിച്ചിരിക്കുന്നത് എന്ന് സംഘാടകർ വെള്ളരിക്കുണ്ട് പ്രസ്ഫോറത്തിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന  ആകാശ വിസ്മയം കരിമരുന്ന് കലാപ്രകടനം  ഈ വർഷത്തെ പ്രത്യേകതയാണ്.

കൂടാതെ എല്ലാ വർഷവും നടത്തിവരുന്ന കാർഷിക കായ്ഫല പ്രദർശനങ്ങളും പച്ചക്കറി ഫലവൃക്ഷങ്ങളുടെ കായ്ച്ചു നിൽക്കുന്നവയുടെ പ്രത്യേകശേഖരവും മേളയുടെ പ്രത്യേകതയായിരിക്കും.

പ്രദർശനവിൽപന സ്റ്റാളുകൾ, വിവിധയിനം പഴവർഗങ്ങളുടെ പ്രദർശ വിൽപന സ്റ്റാളുകൾ, പുരാവസ്തു കരകൗശ പ്രദർശനങ്ങൾ, ഡോഗ് ഷോ, രുചി വൈവിധ്യങ്ങളോടെയുള്ള ഫുഡ് കോർട്ട്. വ്യത്യസ്ഥ കാലാവസ്ഥയിൽ വളരുന്ന ബഡ് / ഗ്രാഫ്റ്റ് ചെയ്ത ഫലവൃക്ഷങ്ങളും അത്യുത്പാദന ശേഷിയുള്ള നടീൽ വസ്തുക്കളുടെയും പൂച്ചെടികളുടെയും പ്രദർശന വില്പന സ്റ്റാളുകളുംമേളയുടെ ഭാഗമായി ഉണ്ടാകും..

കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാനുതകുന്ന അമ്യൂസ്മെന്റ് ഇനങ്ങളായ ചിൽഡ്രൻ കാർ, ചിൽഡ്രൻസ് ട്രെയിൻ, ബോൻസായി ഡ്രാഗൺ, കൊളമ്പസ്, ജോയന്റ് വീൽ. മരണക്കിണർ. ആകാശത്തൊട്ടിൽ ബ്രേക്ക് ഡാൻസ്, കുട്ടികൾക്കുള്ള ബോട്ടിംഗ്, മറ്റ് ഗെയിമുകൾ, എല്ലാം ഈ മേളയുടെ പ്രത്യേകതയാണ്.

എല്ലാ ദിവസവും വൈകുനേരം നടത്തപ്പെടുന്ന സാംസ്കാരിക സമ്മേളനവും കലാസന്ധ്യയും ഈ മേളയ്ക്ക് മാറ്റുകൂട്ടുമെന്നും ഭാരവാഹികൾപറഞ്ഞു.

വൈദ്യുത ദീപാലങ്കാര ഷോ മേളയ്ക്ക് മാറ്റുകൂട്ടും. ഇന്ത്യയിൽ പ്രശസ്തമായ ബഹായിസ് ലോട്ടസ് ടെമ്പിളിന്റെ മാതൃകയിലാണ്   പ്രവേശനകവാടം ഒരുക്കിയിരിക്കുന്നത്.


വിജ്ഞാനവും വിനോദവും കോർത്തിണക്കി മലയോര ജനതയ്ക്ക് നവ്യാനുഭവം പകരാൻ പോകുന്ന മേള വെള്ളിയാഴ്ച വൈകിട്ട് 7.30ന് പേരാവൂർ എം. എൽ. എ. അഡ്വ. സണ്ണി ജോസഫ് ഉത്ഘാടനം ചെയ്യും.

ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിക്കും.

ഫ്‌ളവർ ഷോ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി.കെ രവി ഉദ്ഘാടനം ചെയ്യും. പ്രദർശനനഗിരി ഈസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ജോസഫ് ജോർജ് മുത്തോലിയും. അമ്യൂസ്മെന്റ് പാർക്ക്‌ വെസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജ മോഹനനും. കലാസന്ധ്യ ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസും കാർഷിക പ്രദർശനനഗിരി ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. രാധാമണിയും ഉത്ഘാടനം ചെയ്യും.

പത്തു ദിവസം നീണ്ടുനിൽക്കുന്ന കാർഷിക മേളയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മേള നടക്കുന്ന മാലോം ഉമ്മൻ ചാണ്ടി നഗറിലേക്ക് നിശ്ചലദൃശ്യങ്ങൾ മുത്തു കുടകൾ. വർണ്ണ വൈവിദ്ധ്യ കലാരൂപങ്ങൾ. നാടൻ കലാപ്രദർശനങ്ങൾ. വാദ്യ മേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ വർണ്ണ ശബളമായ ഘോഷയാത്ര നടക്കുമെന്നും സംഘാടകർ അറിയിച്ചു..

പത്ര സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാനും ബളാൽ പഞ്ചായത്ത്‌ പ്രസിഡണ്ടുമായ രാജു കട്ടക്കയം. കൺവീനർ അൻഡ്രൂസ് വട്ടക്കുന്നേൽ.

ഷോബി ജോസഫ്. അലക്സ് നെടിയകാലയിൽ, ബിനു കുഴിപ്പള്ളി. മാർട്ടിൻ ജോർജ്ജ്. ജോബി കാര്യാവിൽ. ജോർജ്ജ് തോമസ്.എന്നിവർ പരിപാടികൾ വിശദീകരിച്ചു

No comments