മലയോരത്തെ ഭക്ഷ്യവിഷബാധ: നിയമം കർശനമാക്കി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം
വെളളരിക്കുണ്ട് : കഴിഞ്ഞ ദിവസം പുങ്ങംചാലിൽ ക്ഷേത്ര കളിയാട്ടത്തിന് എത്തിവർ ഐസ്ക്രീമും മറ്റ് ഭക്ഷണങ്ങളും കഴിച്ച് ഭക്ഷ്യ വിഷബാധ നേരിട്ട് കുട്ടികൾ അടക്കം നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ സാഹചര്യത്തിൽ നിയമം കർശനമാക്കി ആരോഗ്യ വിഭാഗം. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 100 പേരിൽ കൂടുതൽ ഒത്തു ചേരുന്ന എല്ലാ പരിപാടികളും മൂന്ന് പ്രവർത്തി ദിവസം മുമ്പെങ്കിലും പഞ്ചായത്തിൽ അറിയിക്കണം.
ഇത് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കാലമാണ്. പലതും ഭക്ഷ്യ വിഷബാധയിൽ കലാശിക്കുന്നുണ്ട്. ആയതിനാൽ സംഘാടകർ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണം. ശുദ്ധജല ലഭ്യത, ഭക്ഷണത്തിൻ്റെ ഗുണനിലവാരം, ശുചിത്വം, മാലിന്യ സംസ്കരണം തുടങ്ങിയ കാര്യങ്ങളിൽ അതീവ ശ്രദ്ധ പാലിക്കണമെന്ന്
ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്പെക്ടർ അറിയിക്കുന്നു.
No comments