Breaking News

പടന്നയില്‍ ഒന്നര വയസ്സായ കുഞ്ഞ് ഉള്‍പ്പടെ 4 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു


പടന്നയില്‍ വിവിധ പ്രദേശങ്ങളില്‍ നായയുടെ കടിയേറ്റ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കെപ്പുറത്തെ സുലൈമാന്‍ ഫെബീന ദമ്പതികളുടെ മകന്‍ ബഷീര്‍, എ.വി മിസ്രിയ്യ, കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകന്‍ ഗാന്ധര്‍വ്, ഷൈജു മിനി ദമ്പതികളുടെ മകന്‍ നിഹാന്‍

എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് ബഷീറിനെ തെരുവു നായ്ക്കുട്ടം ആക്രമിച്ചത്. തലയ്ക്ക് സാരമായി മുറിവേറ്റ കുട്ടിയെ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

No comments