പരസ്പര സൗഹാർദ്ദത്തിന് പേര് കേട്ട മലയോര മേഖലയിലെ പ്രസിദ്ധമായ പെരുമ്പട്ട മഖാം ഉറൂസ് ഇന്ന് ആരംഭിക്കും
വെള്ളരിക്കുണ്ട് : പരസ്പര സൗഹാർദ്ദത്തിന് പേര് കേട്ട മലയോര മേഖലയിലെ പ്രസിദ്ധമായപെരുമ്പട്ട മഖാം ഉറൂസ് ഇന്ന് ആരംഭിക്കും.
രാവിലെ ഒൻപത് മണിക്ക് മഖാം സിയാറത്തിന് ശേഷം ഉറൂസ് കമ്മറ്റി ചെയർമാൻ പി.കെ.ലത്തീഫ് പതാക ഉയർത്തും. വൈകുന്നേരം ഏഴ് മണിക്ക് മജ്ലിസുന്നൂർ വാർഷികവും ഉദ്ഘാടന സമ്മേളനവും . ഹാഫിള് അബ്ദുൽ ഹഖീം ഖുർആൻ പാരായണം ചെയ്യും,
ജമാഅത്ത് സെക്രട്ടറി കെ.എം.അഷ്‌റഫ് സ്വാഗതം പറയും ,പ്രസിഡന്റ് പി.അബ്ദുൽ ഹമീദ് ഹാജി അധ്യക്ഷനാകും. പെരുമ്പട്ട ജുമാമസ്ജിദ് ഖതീബ് അബ്ദുൽ നാസർ അൽ ഹാദി ഉദ്‌ഘാടനം ചെയ്യും.
നാളെ, വെള്ളിയാഴ്ച ജുമാ നിസ്കാര ശേഷം നടക്കുന്ന ഖത് മുൽ ഖുർആൻ ദുആക്ക് സൈനിയ്യ വിമൻസ് കോളേജ് പ്രിൻസിപ്പൽ അബ്ദുൽ വാഹിദ് വാഫി നേതൃത്വം നൽകും.
തുടർന്ന് നടക്കുന്ന മുത്തുപാറ, പള്ളിപാറ മഖാം സിയാറത്തിന് യാസർ വാഫി നേതൃത്വം നൽകും.
മഗ്‌രിബ് നിസ്കാര ശേഷം ഇസ്മായിൽ വാഫി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തും. എം.ഹനീഫ സ്വാഗതം പറയും, എം. ഉസ്മാൻ അധ്യക്ഷനാകും , ശനിയാഴ്ച കരീം ഫൈസി കുന്തൂർ മുഖ്യ പ്രഭാഷണം നടത്തും, എംസി.ഖാദർ സ്വാഗതം പറയും, ഹൈപവർ കമ്മറ്റി ചെയർമാൻ ടി.പി.അബ്ദുൽ കരീം ഹാജി അധ്യക്ഷനാകും.
ഞായറാഴ്ച സമാപന സമ്മേളനം ,ഹാഫിള് മുഹമ്മദ് സഹൽ ഖുർആൻ പാരായണം നടത്തും.
സ്വാഗത സംഘം കൺവീനർ എം.സിദ്ധീഖ് സ്വാഗതം പറയും ,ചെയർമാൻ പി.കെ ലത്തീഫ് അധ്യക്ഷനാകും.
പാണക്കാട് സയ്യിദ് മുഖ്താർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും ,സൈനിയ്യ വിമൻസ് കോളേജ് വിദ്യാർത്ഥിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തും.
കൂട്ട് പ്രാർത്ഥനക്ക് സയ്യിദ് ഹാരിസ് തങ്ങൾ അൽ ഹൈദറൂസിബാഖവി അൽ ഹൈതമി നേതൃത്വം നൽകും.
ഫെബ്രുവരി അഞ്ച് തിങ്കളാഴ്ച ളുഹർ നിസ്കാര ശേഷം മൗലീദ് പാരായാണ സദസ്സിന് സയ്യിദ് ഉമർകോയ തങ്ങൾ പഴയങ്ങാടി നേതൃത്വം നൽകും ,തുടർന്ന് അന്ന ദാനത്തോടെ ഉറൂസിന് സമാപനം കുറിക്കും.
വാർത്താ സമ്മേളനത്തിൽ പെരുമ്പട്ട ജമാഅത്ത് ഹൈപ്പർ കമ്മിറ്റി ചെയർമാൻ ടി.പി.അബ്ദുൽ കരീം ഹാജി, ജമാഅത്ത് പ്രസിഡന്റ് പി.അബ്ദുൽ ഹമീദ് ഹാജി, ഉറൂസ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ലത്തീഫ്, കൺവീനർ എം.സിദ്ധീഖ് സംബന്ധിച്ചു.
No comments