കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുപ്പമാട് -വീട്ടിയോടി കോളനി റോഡ് ഉദ്ഘാടനത്തിനൊരുങ്ങി
പരപ്പ: കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പരിധിയിൽ കുപ്പമാട് - വീട്ടിയോടി കോളനിയിലേക്ക് സംസ്ഥാന സർക്കാർ , പട്ടികവർഗ്ഗ വികസന വകുപ്പ് കോർപ്പസ് ഫണ്ട് മുഖേന അനുവദിച്ച റോഡിൻെറ നിർമ്മാണ പ്രവർത്തനം പൂർത്തിയായിരിക്കുന്നു.
2022 - 23 വർഷം , പരപ്പ പട്ടികവർഗ്ഗ ഡെവലപ്മെൻറ് ഓഫീസ് ശുപാർശ പ്രകാരം അനുവദിച്ചുകിട്ടിയ 27, 45,000 രൂപ ചെലവിലാണ് റോഡ് നിർമ്മാണം പൂർത്തിയായിരിക്കുന്നത്. റോഡ് നാട്ടുകാർക്കായി തുറന്നു കൊടുക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം ജനുവരി - 29 ന് രാവിലെ 10-30 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി നിർവഹിക്കും.
ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായി ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് മെമ്പർ കെ. രമ്യയുടെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. ബാബു ,എ.ആർ.രാജു , വി. ബാലകൃഷ്ണൻ , സ്വർണ്ണലത . ടി, ഇ.കെ. ചന്ദ്രൻ നായർ , എന്നിവർ സംസാരിച്ചു. എ. പുരുഷോത്തമൻ സ്വാഗതവും, ടി.ബാബു നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി.വി.ചന്ദ്രൻ ചെയർമാൻ,കെ.രമ്യ , ഇ. കെ.ചന്ദ്രൻ നായർ , ടി. ബാബു വൈസ് ചെയർമാൻമാർ , ടി.ഇ.ഒ.ബാബു .എ കൺവീനർ, സ്വർണലത . ടി, എ.പുരുഷോത്തമൻ ജോയിന്റ് കൺവീനർമാർ എന്നിവരെ തെരഞ്ഞെടുത്തു.
No comments