Breaking News

പായാളം ഉപ്പാട്ടിമൂല പ്രാദേശങ്ങളിൽ തെരുവ് നായ്ക്കൾ 3 ആടുകളെ കടിച്ചു കൊന്നു പേവിഷബാധയുള്ള നായ്ക്കൾ ആണെന്നും സംശയം


പരപ്പ :  ഇടത്തോട്, പയ്യാളം ഉപ്പാട്ടിമൂല പ്രദേശങ്ങളിൽ തെരുവ് നായ ശല്യംരൂക്ഷമായി.കൂട്ടമായി എത്തുന്ന നായ്ക്കൾ ആടു ളെ കടിച്ചു കൊല്ലുന്നു.

വഴിയാത്രക്കാർക്കും കുട്ടികൾക്കും തെരുവ് നായ്ക്കൾ ഭീഷണി സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളായി ഇടത്തോടും പായാളത്തും, ഉപ്പാട്ടി മൂലയിലും  തുടരുന്ന തെരുവ് നായകളുടെ അക്രമണം ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്..

 പേവിഷബാധയേറ്റ എന്ന് സംശയിക്കുന്ന ഒരു നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേൽപ്പിച്ചിട്ടുമുണ്ട്. ഈ പ്രാദേശങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത് എന്ന് നാട്ടുകാർ പറയുന്നു..

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ  ഉപ്പാട്ടി മൂലയിലെ ശ്യാമളയുടെ മൂന്ന് ആടുകളെ കൂട്ട മായി എത്തിയ   തെരുവ് നായ്ക്കൾ  കടിച്ചു കൊല്ലുകയും ഒരാടിനെ കടിച്ച്  പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്..

നിരവധി ആളുകൾക്ക് ഭീഷണിയായി തീർന്ന തെരുവു നായ ശല്യം പരിഹരിക്കുവാൻ ബന്ധപ്പെട്ടവർ നടപടിസ്വീകരിക്കണമെന്നാണ് നാട്ടു കാരുടെ ആവശ്യം...

No comments