Breaking News

മലയോരത്തെ കണ്ണീരിലാഴ്ത്തി ഹംദ മോൾ യാത്രയായി


പെരുമ്പട്ട :  കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി ഉപാധ്യക്ഷൻ, കുവൈറ്റിലെ നിരവധി കമ്മറ്റികളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്ന   പി.പി.സി.അബ്ദുൽ ഹഖീം ഹസനി പെരുമ്പട്ടയുടെ  മകൾ രണ്ട് വയസ്സ് തികയാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ള  ഫാത്തിമത് ഹംദ മോളുടെ പെട്ടെന്നുള്ള  വേർപാടിൽ പെരുമ്പട്ട നാട്ടിലേയും പരിസര പ്രദേശത്തേയും ജനങ്ങൾ തേങ്ങലടക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്.

  വീട്ടുകാർക്കെന്ന പോലെ അയൽ വാസികൾക്കും കണ്ണിലുണ്ണിയായിരുന്നു ഈ മകൾ. 

ഉപ്പുപ്പ .റ്റി അബൂബക്കർ ഹാജിയുടെ തോളത്തിരുന്ന് പള്ളിയിലേക്കും നാട്ടിലെ പൊതു പരിപാടികൾ നടക്കുന്ന ഇടങ്ങളിലേക്കും പോകുന്ന ഹംദ എന്ന പിഞ്ചു പൈതലിനെ നാട്ടുകാർക്കും സുപരിചിതമാണ് .

   വാർത്ത കേട്ട ഉടനെ നൂറുകണക്കിന് ആൾക്കാരാണ് അവസാനമായി ഒരു നോക്ക് കാണാനും ,അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുവാനും പെരുമ്പട്ട മുള്ളിക്കാട് പ്രദേശത്തേക്ക് ഒഴുകിയെത്തിയത്.

     അബ്ദുൽ ഹഖീം ഹസനി അല്പ ദിവസത്തെ അവധിക്ക് നാട്ടിലെത്താൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കുന്നതിന്റെ മുൻപേ മരണത്തിന്റെ മാലാഖ വന്ന് ഹംദ മോളെ കൊണ്ടുപോയത്  അറിഞ്ഞപ്പോൾ കണ്ണീരണിയാത്തവർ ആരുമുണ്ടായില്ല.

 ഹംദ മോളെ ഞാൻ എത്തുന്നത് വരെ കാത്തിരുന്ന  കൂടുതൽ നേരം കിടത്തേണ്ട എന്ന   ഹസനിയുടെ നിർദേശം അനുസരിച്ച് ,മകളുടെ മൂത്ത സഹോദരൻ ,മലപ്പുറം  പരപ്പനങ്ങാടി പാലത്തിങ്കൽ മർകസുൽ ഉലമ ദർസ്   വിദ്യാർത്ഥിയായ ഹാഫിള്.പി. മുഹമ്മദ് സഹൽ തന്റെ ഉസ്താദിന്റെയും സഹപാഠികളുടെയും കൂടെ രാത്രി എത്തിയ ഉടനെ കുഞനുജത്തിക്ക് അന്ത്യ ചുംബനം നൽകി ,പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ യാത്രയാക്കി പെരുമ്പട്ട മുനീറുൽ ഇസ്‌ലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ അന്ത്യ വിശ്രമം  നൽകി.

 പി സൽമായാണ് മാതാവ് ,

 പെരുമ്പട്ട മുനീറുൽ ഇസ്‌ലാം മദ്റസയിലും , സി.എച്ച് മുഹമ്മദ് കോയ ഹയർസെക്കൻഡറി സ്‌കൂളിലെയും വിദ്യാർത്ഥികളായ പി.സുഹൈല,  ഹാദിയ എന്നിവരാണ് മറ്റു സഹോദരരിമാർ.

No comments