Breaking News

ബി ജെ പി ബളാൽ പഞ്ചായത്ത് 117 മത് ബൂത്ത് കമ്മിറ്റി ഓഫീസ് വെള്ളരിക്കുണ്ടിൽ രവീശ തന്ത്രി കുണ്ടാർ ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : ബി ജെ പി ബളാൽ പഞ്ചായത്ത് 117 ബൂത്ത് കമ്മിറ്റി ഓഫീസ് വെള്ളരിക്കുണ്ടിൽ ബിജെപി ജില്ലാ കമിറ്റി പ്രസിഡന്റ്‌ രവീശ തന്ത്രി കുണ്ടാർ ഉത്ഘാടനം ചെയ്തു. ബൂത്ത്‌ കൺവീനവർ മോഹൻദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിജെപി ജില്ലാ കമ്മിറ്റി മെമ്പർ ഉത്തമൻ വെള്ളരിക്കുണ്ട് ആമുഖ പ്രസംഗം നടത്തി. ചടങ്ങിൽ അന്തരിച്ച പഴയകാല പ്രവർത്തകൻ സുബ്രഹ്മണ്യൻ കോട്ടയിലിനെ അനുസ്മരിച്ചു. പ്രതേക ക്ഷണിതാവായി അഡ്വ കെ കെ നാരായണൻ പങ്കെടുത്തു. ചടങ്ങിൽ ബി ജെ പി ജില്ലാ സെക്രട്ടറി എൻ മധു, മണ്ഡലം പ്രസിഡന്റ്‌ വിനീത് കുമാർ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ്‌ കുഞ്ഞിക്കണ്ണൻ ബളാൽ തുടങ്ങി നിരവധി ബി ജെ പി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ കെ എസ് സാജൻ നന്ദി പറഞ്ഞു



No comments