Breaking News

മാർച്ച്‌ 3 ന് നടക്കുന്ന പൾസ് പോളിയോ പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം


വെള്ളരിക്കുണ്ട് : മാർച്ച്‌ 3 ന് നടക്കുന്ന പൾസ് പോളിയോ പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വി. ഷിനിൽ അറിയിച്ചു. 20 ബൂത്തുകളിലായി 5 വയസ്സിനു താഴെയുള്ള 790 കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിടുന്നത്. വളന്റിയർമാർക്കുള്ള പരിശീലനം ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്നു. Dr. കെർലിൻ.പി.ജെറോം, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, PHN ഏലിയാമ്മ വർഗീസ് എന്നിവർ ക്ലാസ്സെടുത്തു.ബോധവൽകരണ, പ്രചാരണ പ്രവർത്തനങ്ങൾക്ക് ആരോഗ്യ പ്രവർത്തകരായ ഷെറിൻ, നിരോഷ , ലത , ഷൈനി എന്നിവർ നേതൃത്വം നൽകി.

No comments