Breaking News

അവസാനവ ട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി കരിന്തളം പഞ്ചായത്തിലെ ബിജെപി പ്രവർത്തകർ


കരിന്തളം: മറ്റു പാർട്ടികളിൽ നിന്നും ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്നു വന്നിട്ടുള്ള വ്യക്തികളെ സ്വീകരിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങൾ പൂർത്തീകരിച്ച് ബിജെപി പ്രവർത്തകർ. മാർച്ച് 1 വൈകുന്നേരം 4 മണിക്ക് കരിന്തളം പഞ്ചായത്ത് ആസ്ഥാനമായ കോയി ത്തട്ടയിൽ വെച്ച് , ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്യുകയും, പുതുതായി ദേശീയതയിലേക്ക് കടന്നു വന്നിട്ടുള്ള അംഗങ്ങൾക്കുള്ള സ്വീകരണം ബിജെപി ജില്ലാ പ്രസിഡൻറ്  രവീശ തന്ത്രി കുണ്ടാർ നിർവഹിക്കുന്നതും ആയിരിക്കും. ദേശീയത തുളുമ്പി നിൽക്കുന്ന ഉത്സവാന്തരീക്ഷത്തിലേക്ക് കിനാനൂർ കരിന്തളം പഞ്ചായത്തിലെ രാഷ്ട്രീയ പാർട്ടി ഭേദമന്യേ മുഴുവൻ സജ്ജനങ്ങളും പങ്കെടുക്കണമെന്ന് ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി അഭ്യർത്ഥിച്ചു. ഇന്നത്തെ കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് പ്രവർത്തകർ നാളെ ദേശീയതയിലേക്ക് കടന്നു വരേണ്ട വരാണെന്നും നമ്മൾ ഏകോദര സഹോദരങ്ങളെപ്പോലെ പ്രവർത്തിച്ച് രാഷ്ട്രത്തിൻറെ ഉന്നമനം ആണ് ലക്ഷ്യം വയ്ക്കേണ്ടതെന്നും, ഇനി താമരക്കാലമാണ് ഇന്ത്യയിൽ മുഴുവൻ വരാൻ പോകുന്നത് എന്ന വസ്തുത കരിന്തളം പഞ്ചായത്തിലെയും മുഴുവൻ നല്ലവരായ സജ്ജനങ്ങൾ മനസ്സിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും. സംഘാടക സമിതി ചെയർമാൻ അഡ്വക്കേറ്റ് കെ. രാജഗോപാൽ അഭിപ്രായപ്പെട്ടു.

No comments