Breaking News

കേരളത്തിനുവേണ്ടി തൈകൊണ്ടോ മത്സരത്തിൽ വെങ്കലമെഡൽ കരസ്ഥമാക്കി ദേശീയതലത്തിൽ മിന്നുന്ന വിജയവുമായി വാണികൃഷ്ണ കോടോത്ത് ഡോ:അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനിയാണ്


രാജപുരം : ഫെബ്രുവരി 27 മുതൽ മാർച്ച് ഒന്നു വരെ പോണ്ടിച്ചേരിയിൽ വച്ച് നടന്ന ഒന്നാമത് ഖേലോ ഇന്ത്യ കൈകൊണ്ടോ ലീഗ് 2023-24 വർഷത്തെ പ്രതിനിധീകരിച്ച് കാസർഗോഡ് ജില്ലയിൽ നിന്ന് കേരള ടീമിന് വേണ്ടി വെള്ളിക്കോത്ത് തൈക്കോണ്ടോ അക്കാദമിയുടെ അഭിമാന താരമായ വാണികൃഷ്ണ കേരളത്തിനുവേണ്ടി വെങ്കലമെഡൽ കരസ്ഥമാക്കി. കോടോത്ത് ഡോ:അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനിയാണ് . 2023-24 വർഷം പൊതു വിദ്യാഭ്യാസ വകുപ്പ് തൃശ്ശൂരിൽ വച്ച് നടത്തിയ കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ആറാം സ്ഥാനം കരസ്ഥമാക്കിയിരുന്നു ഈ കൊച്ചു മിടുക്കി. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും വളരെ മുൻപന്തിയിലാണ്. ത്രോ അക്കാദമിയിൽ ഉള്ളത് പോലെയുള്ള ആധുനിക രീതിയിലുള്ള കോച്ചിംഗ് സൗകര്യമൊരുക്കിയാൽ ഇന്ത്യക്കുവേണ്ടി മെഡൽ നേടാൻ കഴിവുള്ള കുട്ടിയാണ് വാണി കൃഷ്ണ എന്ന് കായികാധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. ചക്കിട്ടടുക്കം സ്വദേശികളായ ഉണ്ണികൃഷ്ണൻ വേങ്ങര ചട്ടഞ്ചാൽ സ്കൂളിലെ ലീഗിജ ടീച്ചറുടെയും മകളാണ്. വെള്ളിക്കോത്ത് കൈകൊണ്ടോ അക്കാദമിയുടെ മാസ്റ്റർ മധു വി .വി യാണ് വാണി കൃഷ്ണയുടെ തൈകൊണ്ടോ പരിശീലകൻ.


No comments