Breaking News

കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കണം ; കേരള എൻജിഒ യൂണിയൻ വെള്ളരിക്കുണ്ട് ഏരിയ സമ്മേളനം സമാപിച്ചു


വെള്ളരിക്കുണ്ട് : കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും, ധനകാര്യ ഫെഡറലിസം സംരക്ഷിക്കണമെന്നും കേരള എൻജിഒ യൂണിയൻ വെള്ളരിക്കുണ്ട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. ജോസ് തരകൻ അധ്യക്ഷനായി. എം പവിത്രൻ അനുശോചന പ്രമേയവും കെ ജി സാവിത്രി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കെ വിനോദ് കുമാർ പ്രവർത്തന റിപ്പോർട്ടും, സി വി പ്രദീപ് കുമാർ കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ എം ജിതേഷ്, ജില്ലാ വൈസ് പ്രസിഡന്റ് ബി ജഗദീഷ്, ജോയിന്റ് സെക്രട്ടറി എം അനിൽകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി കെ വിനോദ്, കെ എൻ ബിജിമോൾ എന്നിവർ സംസാരിച്ചു. കെ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.   ഭാരവാഹികൾ: എം പവിത്രൻ(പ്രസിഡന്റ്), ജോസ് തരകൻ,  എസ് എൻ ഗിരീഷ്(വൈസ് പ്രസിഡന്റ്), കെ വിനോദ് കുമാർ (സെക്രട്ടറി), കെ ജി സാവിത്രി, സി വി പ്രദീപ് കുമാർ(ജോയിന്റ് സെക്രട്ടറി), കെ വി ശ്രീകുമാർ (ട്രഷറർ), പി വി വീന (വനിത സബ് കമ്മിറ്റി കൺവീനർ)




No comments