എൽഡിഎഫ് വെസ്റ്റ് എളേരി പഞ്ചായത്ത് ബഹുജന സദസ്സ് ഭീമനടിയിൽ സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു
ഭീമനടി : എൽഡിഎഫ് വെസ്റ്റ് എളേരി പഞ്ചായത്ത് ബഹുജന സദസ്സ് ഭീമനടിയിൽ സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. എ അപ്പുക്കുട്ടൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, ജോസ് പേണ്ടാനത്ത്, ടി കെ ചന്ദ്രമ്മ എന്നിവർ സംസാരിച്ചു. പി കെ മോഹനൻ സ്വാഗതം പറഞ്ഞു.
ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി ചിറ്റാരിക്കാലിൽ നടത്തിയ ബഹുജന സദസ്സ് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പി കെ മോഹനൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് മുഖ്യപ്രഭാഷണം നടത്തി. ടി കെ സുകുമാരൻ, ചാക്കോ തെന്നിപ്ലാക്കൽ, ജോണി താന്നിക്കൽ, എൻ വി ശിവദാസ്, ചെറിയാൻ മടുക്കാങ്കൽ എന്നിവർ സംസാരിച്ചു. ജോസ് പതാലിൽ സ്വാഗതം പറഞ്ഞു.
ബളാൽ പഞ്ചായത്ത് കമ്മിറ്റി വെള്ളരിക്കുണ്ടിൽ നടത്തിയ ബഹുജന സദസ്സ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം മാത്യു കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം ചെയ്തു. വിളയിൽ ചന്ദ്രൻ അധ്യക്ഷനായി. എം കുമാരൻ, ടി പി തമ്പാൻ, സ്കറിയ കല്ലേക്കുളം, ബിജു തുളുശേരി, കെ ദിനേശൻ, പി ടി നന്ദകുമാർ എന്നിവർ സംസാരിച്ചു. കെ സി സാബു സ്വാഗതം പറഞ്ഞു
No comments