അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം പ്രതിഷ്ടാ ദിനപൊങ്കാല മഹോത്സവം 16 മുതൽ ആരംഭിക്കും
വെള്ളരിക്കുണ്ട് : അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ടാദിനപൊങ്കാല മഹോത്സവവും വയൽ ക്കോലവും ഈ മാസം 16 മുതൽ 20 വരെ തന്ത്രി കാക്കാട്ടില്ലത്ത് നാരായണ ട്ടേരിയുടെ മുഖ്യകർമികത്വത്തിൽ വിവിധ ദൈവിക കലാസാംസ്‌കാരിക പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു
16 ന് രാവിലെ 6മണിക്ക് ഗണപതി ഹോമത്തോടെ ക്ഷേത്ര ഉത്സവചടങ്ങുകൾക്ക് തുടക്കം കുറിക്കും.
രാവിലെ 10 മണിക്ക് ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തിൽ ചീർക്കയം സുബ്രമണ്യകോവിലിൽ നിന്നും കലവറ നിറക്കൽ ഘോയാത്ര നടക്കും.
തുടർന്ന് സോപാന സംഗീതം. ഉച്ച പൂജ. തുലാഭാരം. അന്ന ദാനം എന്നിവ നടക്കും. രാത്രി 7 മണിക്ക് ദീപാരാധന. തുടർന്ന് സർവ്വശ്യര്യ വിളക്ക് പൂജ അത്താഴപൂജയും ദശാവതാരം നൃത്തശില്പവും അരങ്ങേറും..
17 ന് രാവിലെ ക്ഷേത്രചടങ്ങുകൾക്ക് ശേഷം പൊങ്കാല സ്ഥലശുദ്ധി യും പൊങ്കാല അടുപ്പിൽ ദീപം തെളിയിക്കൽ ചടങ്ങും നടക്കും. 11.30..ന് മാങ്കുളത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ പൊങ്കാല മാഹാലാൽമ്യ വിവരണത്തോടെ പൊങ്കാല നിവേദ്യ സമർപ്പണംനടക്കും. തുടർന്ന് അന്നദാനവും ക്ഷേത്രചടങ്ങുകളും നടക്കും.
രാത്രിദീപാരധനയ്ക്ക് ശേഷം നൃത്തനൃത്യങ്ങൾ അരങ്ങേറും മൂന്നാം ദിവസമായ 18 ന് രാവിലെ 108 തേങ്ങ കൊണ്ടുള്ള മഹാഗണപതി ഹോമം നടക്കും.
ഉഷപൂജ. നവകം. ബിംബശുദ്ധി നവകാഭിഷേകം തുടങ്ങിയ ക്ഷേത്രചടങ്ങുകൾ നടക്കും.
ഭക്തി ഗാനാമൃതം. മഹാപൂജ. തുലാഭാരം രാത്രി ഇരട്ട തായമ്പക നിറമാല ശ്രീഭൂതബലി ഉത്സവം തിടമ്പ് നൃത്തം എന്നീപ്രധാനപ്പെട്ട ക്ഷേത്രചടങ്ങുകൾ നടക്കും.
19 ന് രാവിലെ മുതലുള്ള ക്ഷേത്രചടങ്ങുകൾക്ക് ശേഷം വൈകിട്ട് വയൽ ക്കോലത്തിന്റെ ഭാഗമായുള്ള തുടങ്ങൾ ചടങ്ങ് നടക്കും.
8 മണിക്ക് വിഷ്ണു മൂർത്തിയുടെയും ചാമുണ്ഡിശ്വരിയുടെ യും തോറ്റം പുറപ്പാട് നടക്കും.
20ന് രാവിലെ 9 മണിക്ക് ചാമുണ്ഡി തെയ്യത്തിന്റെ കോലവും 11മണിക്ക് വിഷ്ണു മൂർത്തി യുടെ കോലംപുറപ്പാടും നടക്കും.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഉത്സവആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും ഉണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു..
പത്രസമ്മേളനത്തിൽ ക്ഷേത്രകമ്മറ്റി പ്രസിഡന്റ് പുഴക്കരകുഞ്ഞിക്കണ്ണൻ നായർ. രക്ഷാധികാരി പള്ളിക്കൈ കുഞ്ഞിരാമൻ നായർ. ട്രഷർ ചേരനാനിക്കൽ ബാലകൃഷ്ണൻ നായർ പബ്ലിസിറ്റി ചെയർമാൻ സുധീഷ് പുങ്ങംചാൽ. ക്ഷേത്ര കമ്മറ്റി സെക്രട്ടറി സജി മമ്പറയിൽ എന്നിവർ പരിപാടികൾ വിശദീകരിച്ചു..
No comments