Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ചായ്യോത്ത് സ്ക്കൂളിൽ നടന്നു


ചായ്യോം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ചായോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ ഒന്നാം വാർഡ് മെമ്പർ പി ധന്യ, വാർഡ് വികസന സമിതി കൺവീനർ ടിവി രത്നാകരൻ, കെ രാജൻ, ഐസിഡിഎസ് സൂപ്പർവൈസർ സുമഎന്നിവർ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി അധ്യക്ഷയായിരുന്നു.

No comments