Breaking News

സർഗ്ഗാത്മക കാവ്യ ചിത്രരചനാ ശില്പശാലയിൽ മുഴുകി പാലായിലെ കുട്ടികൾ


നീലേശ്വരം : പൊതുവിദ്യാലയങ്ങളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് വിവിധങ്ങളായ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്'.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മൂന്ന് ,നാല് ക്ലാസിലെ  മുഴുവൻ കുട്ടികൾക്കും മികച്ച രീതിയിൽ മാതൃഭാഷയിലൂടെ സ്വന്തം ആശയങ്ങൾ പ്രകാശിപ്പിക്കുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാകേരളയുടെനേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ പ്രവർത്തനമാണ് കാവ്യോത്സവം.ഹോസ്ദുർഗ്ഗ് ൽ ബി ആർ സിതല കാവ്യോത്സവം എ എല്‍  പിഎസ് പാലായിൽ ചിത്രകാവ്യം എന്നപേരിൽ നടത്തി. മൂന്ന് ,നാല് ക്ലാസുകളിലെ മലയാള ഭാഷാ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങൾ നടന്നത്. പാഠപുസ്തകങ്ങളിലെ കവിതകൾ വ്യത്യസ്ത ഈണത്തിലും താളത്തിലും കുട്ടികളും രക്ഷിതാക്കളും ബിആർസി പ്രവർത്തകരും ആലപിച്ചു. അതിൻറെ ആശയങ്ങൾ കുട്ടികൾ കണ്ടെത്തുകയും നിർദ്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.ഹോസ്ദുർഗ്ഗ്  ബിപിസി ഡോ. കെ വി രാജേഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ഷാജി N S ,അധ്യക്ഷത വഹിച്ചു .മദർ പിടിഎ പ്രസിഡൻറ് വൈശാഖിനി MV ആശംസകൾ അർപ്പിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ രാജീവൻ സ്വാഗതവും സീനിയർ അസിസ്റ്റൻറ് ബിന്ദു നന്ദിയും പറഞ്ഞു.

   കുട്ടികളും രക്ഷിതാക്കളും വളരെ താല്പര്യപൂർവ്വം പരിപാടിയിൽ പങ്കെടുത്തു.കുട്ടികൾക്ക് കവിതാഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലേക്ക് എത്തിക്കാൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.കവിതകൾ ആലപിക്കുന്നതിന് അനുസരിച്ച് പേപ്പറിൽ  ചിത്രകല അധ്യാപകൻ ഉണ്ണികൃഷ്ണൻ കാവ്യത്തിലൂന്നിയ ചിത്രം വരച്ചു.ബിആർസിയിലെ സി ആർ സി കോഡിനേറ്റർമാരും സംഗീത അധ്യാപികമാരും പരിപാടിക്ക് നേതൃത്വം കൊടുത്തു.

No comments