Breaking News

യുവാവ് കുഴഞ്ഞു വീണു മരിച്ചു കുന്നുംകൈ കമ്മാടം സ്വദേശി ബിന്നി ജോർജാണ് (37) മരിച്ചത്


ചിറ്റാരിക്കാൽ : ജോലിക്കിടെ പള്ളിയുടെ മുകളിൽ നിന്ന് കൈക്കാരൻ കുഴഞ്ഞു വീണു മരിച്ചു. കുന്നുംകൈ കമ്മാടം സ്വദേശി വടക്കെതൊട്ടിയിൽ ബിന്നി ജോർജ് ജോസഫാണ് (39) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

കുന്നുംകൈ സെന്റ് സെബാസ്ത്യൻസ് ദേവാലയത്തിലെ പരിപാലനത്തിന്റെ ഭാഗമായാണ് സൺഡിൽ കയറിയത്. ഇതിനിടെയിൽ തല കറങ്ങുന്നതായി താഴെയുള്ളവരോട് പറഞ്ഞുവെങ്കിലും അവർ മുകളിലേക്ക് എത്തും മുന്നേ ബിന്നി താഴെത്തേക്ക് വീണിരുന്നു. ഉടനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് മോർച്ചറിയിലേക്ക് മാറ്റി. മുൻ പ്രവാസിയാണ്. മൂന്ന് മാസമായി പള്ളിയിലെ കൈക്കാരനായി സഹായിച്ച് വരികയായിരുന്നു. പിതാവ്: ജോയി. മാതാവ് മേരി. ഭാര്യ: ദീപ (നേഴ്സ് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്). മക്കൾ: ജോഹാന, ജയ്റോം ജെയ്ക്കിൻ. സഹോദരങ്ങൾ: ഫാദർ :ബിപിൻ,സിസ്റ്റർ ബിനിമോൾ, ലിസിമോൾ.


No comments