Breaking News

ബേളൂർ താനത്തിങ്കൽ ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ട് : ബ്രോഷർ പ്രകാശനം മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ നിർവ്വഹിച്ചു


അട്ടേങ്ങാനം: 2024 മാർച്ച്‌ 25,26,27,28 തീയതികളിൽ നടക്കുന്ന ബേളൂർ തനത്തിങ്കൽ ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിന്റെ ബ്രോഷർ - ബുക്ക് ലെറ്റിൻ്റെ പ്രകാശനകർമം കേരള പൂരക്കളി അക്കാദമി ചെയർമാനും, മുൻ എം.എൽ.എ യുമായ കെ. കുഞ്ഞിരാമൻ ബേളൂർ മലൂർ തറവാടിന്റെ പ്രസിഡന്റ്‌ ബി. എം. ജയദേവൻ നായർക്ക് നൽകി നിർവഹിച്ചു. തെയ്യംകെട്ടിന്റെ ബ്രോഷർ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. ദമോധരൻ നെല്ലിക്ക തീയ്യ തറവാട് അംഗം ശ്രീ.ബാലന് നൽകി നിർവഹിച്ചു. വർക്കിംഗ് ചെയർമാൻ കെ. തമ്പാൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി. ഗോപി സ്വാഗതം പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി. രജനി കൃഷ്ണൻ, ദേവസ്ഥാനം പ്രസിഡന്റ്‌ ബി.എം. തമ്പാൻനായർ, സെക്രട്ടറി കെ. നാരായണൻ, ആഘോഷ കമ്മിറ്റി കൺവീനർമാർ, വൈസ് ചെയർമാൻമാർ, സബ് കമ്മിറ്റി ഭാരവാഹികൾ, മാതൃസമിതി ഭാരവാഹികൾ, ബാത്തൂർ കഴകം പ്രസിഡന്റ്‌ ഷാജി. ഇ. കെ, ബാത്തൂർ കഴകം സെക്രട്ടറി ശ്രീ. ബിജു, പ്രാദേശിക സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

No comments