Breaking News

നടുറോഡിൽ ഓട്ടോറിക്ഷ മലക്കം മറിഞ്ഞു യുവാവിന് ദാരുണ അന്ത്യം


കാഞ്ഞങ്ങാട് :നടുറോഡിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മലക്കം മറിഞ്ഞു. അപകടത്തിൽ
യുവാവിന് ദാരുണഅന്ത്യം. കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഉദ്യോഗസ്ഥൻ ചെറുവത്തൂർ
അമിഞ്ഞിക്കോട്ടെ കെ രഘുവിന ്റെ മകൻ കെ. അനുരാഗ് 26 ആണ് മരിച്ചത്. മാതാവ്
അംബിക. കൊടക്കാട് വെള്ളച്ചാലിൽ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. പാലേത്തര ഭാഗത്ത് നിന്നും കൂടെയുണ്ടായിരുന്ന കൂട്ടുകാരെ വഴിയിലിറക്കി ഇത് വഴി മുച്ചിലോട്ട് ഉത്സവ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഓടിക്കൊണ്ടിരിക്കെ ഓട്ടോ നിയന്ത്രണം വിട്ട് തല കീഴായി മലക്കം മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ. ഡ്രൈവർക്ക് പരിക്കേറ്റു.
ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി. സഹോദരി :അമൃത. സംസ്കാരം അമിഞ്ഞിക്കോട് സമസ്ഥലം പൊതുശ്മശാനത്തിൽ നടക്കും. കാഞ്ഞങ്ങാട് ബസ് സ്റ്റാൻറിനടുത്തുള്ള ജില്ല റി യിൽ നേരത്തെ അനുരാഗ് ജീവനക്കാരനായിരുന്നു.

No comments