Breaking News

എന്റെ കലാലയം കൂട്ടായ്മയുടെ രണ്ടാമത്തെ പ്രോഗ്രാം നീലേശ്വരം കോട്ടപ്പുറം കായലിൽ ഏകദിന ബോട്ട് യാത്ര നടത്തി


എന്റെ കലാലയം കൂട്ടായ്മയുടെ രണ്ടാമത്തെ പ്രോഗ്രാം ബോട്ട് സർവീസ്  നീലേശ്വരം കായലിൽ നടത്തി.   2001 2002 എസ്എസ്എൽസി ബാച്ചായ എന്റെ കലാലയം എന്ന കൂട്ടായ്മയുടെ രണ്ടാമത്തെ പ്രോഗ്രാം ബോട്ട് യാത്ര  നീലേശ്വരം കായലിൽ നടത്തി. സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും മക്കളും  തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഒരു സംഗമമായി ഈ ബോട്ട് യാത്ര. പ്രവാസികൾ ആയിട്ടുള്ള പലരും എല്ലാ തിരക്കുകളും മാറ്റിവെച്ച് ഈ പ്രോഗ്രാമിൽ എത്തിച്ചേർന്നത് പ്രോഗ്രാമിന്റെ മാറ്റുകൂട്ടി. കുട്ടികളുടെ കലാപരിപാടികളും അതുപോലെതന്നെ സഹപാഠികളുടെ പാട്ടും ഡാൻസും കസേരകളികളുമായി ബോട്ട് യാത്ര ഒരു പുത്തൻ അനുഭവമായി മാറി. സഹപാഠിയായ ശ്രീജയുടെയും യമാവതിയുടെയും പിറന്നാൾ ദിനം സഹപാഠികളുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചു കൊണ്ട് ആഘോഷിച്ചു. കുട്ടികൾക്കുവേണ്ടി മിഠായി പിറക്കലും കസേരകളിയുമായി ഇന്നത്തെ ദിവസം ആഘോഷിച്ചു. ഇന്നത്തെ ദിവസം പരിപാടി അവതരിപ്പിച്ച എല്ലാ കുട്ടികൾക്കും ഗ്രൂപ്പിന്റെ പേരിലുള്ള പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.

No comments